കേരളത്തില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാണമെങ്കില്‍ പത്ത് കോടി വേണമെന്ന് ബി.ജെ.പി

0
179

തിരുവനന്തപുരം(www.mediavisionnews.in): വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയാല്‍ സ്വന്തം നിലയ്ക്ക് പണം ഇറക്കുമോ എന്ന് എന്‍.ഡി.എയിലെ ഘടകകക്ഷികളോടു ബി.ജെ.പി. ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ ചുരുങ്ങിയതു 10 കോടി രൂപയെങ്കിലും പ്രചാരണത്തിനായി ചെലവഴിക്കേണ്ടിവരുമെന്നാണ് ബി.ജെ.പി പറയുന്നത്.

ബി.ഡി.ജെഎസ് ഒഴികെയുള്ള ഘടക കക്ഷികളോടാണ് ബി.ജെ.പി ഇക്കാര്യം ആവശ്യപ്പെടുന്നത്. ഇതിനു സമ്മതമാണെങ്കില്‍ മാത്രം സീറ്റ് നല്‍കുന്ന കാര്യം പരിഗണിക്കാമെന്നാണ് ബി.ജെ.പി പറയുന്നതെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആദ്യം സീറ്റ് തരൂ, സാമ്പത്തിക സമാഹരണ ചര്‍ച്ച പിന്നീടാകാം എന്നാണു പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസും നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസും ഇതിനു മറുപടി നല്‍കിയിരിക്കുന്നത്.

അതേസമയം സോഷ്യലിസ്റ്റ് ജനതാദള്‍, എല്‍.ജെ.പി, പി.എസ്.പി എന്നീ കക്ഷികള്‍ ചോദ്യത്തോടു പ്രതികരിച്ചിട്ടില്ല. സീറ്റ് നിഷേധിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമെന്നാണ് അവരുടെ നിലപാട്. എന്നാല്‍ ബി.ഡി.ജെ.എസിന്റെ സാമ്പത്തിക അടിത്തറ ശക്തമാണെന്നും തെരഞ്ഞെടുപ്പില്‍ എത്ര പണമിറക്കുന്നതിനും അവര്‍ക്കു ബുദ്ധിമുട്ടുണ്ടാകില്ലെന്നുമാണു ബി.ജെ.പിയുടെ വിലയിരുത്തല്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here