കേരളം പിടിക്കാന്‍ ആര്‍എസ്എസിനെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിച്ച് ബിജെപി

0
219

തിരുവനന്തപുരം(www.mediavisionnews.in): കേരളം പിടിക്കാന്‍ ആര്‍എസ്എസിനെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിച്ച് ബിജെപിയുടെ നീക്കം. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും നിയന്ത്രണം ഇതിനകം ആര്‍എസ്എസ് ഏറ്റെടുത്തിട്ടുണ്ട്. ഇതിനായി ആര്‍എസ്എസിന്റെ പ്രാന്തീയ (സംസ്ഥാന) ചുമതലയുള്ള നേതാക്കള്‍ പ്രവര്‍ത്തനം ആരംഭിച്ചതായിട്ടാണ് മനോരമ റിപ്പോര്‍ട്ട് ചെയുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി ആര്‍എസ്എസ് പൂര്‍ണമായും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ബിജെപി രാജ്യത്ത് കഴിഞ്ഞ തവണ മത്സരിച്ച 427 മണ്ഡലങ്ങളില്‍ 400 മണ്ഡലങ്ങളിലും ആര്‍എസ്എസിന്റെ പൂര്‍ണ സമയ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനം നടത്തിയിരുന്നു.

ഇത് ആവര്‍ത്തിക്കുന്നതിനാണ് ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. വേണമെങ്കില്‍ ശാഖകളുടെ പ്രവര്‍ത്തനത്തിലും ഇതിനായി മാറ്റം വരുത്താമെന്നും ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ശാഖകളുള്ള കേരളത്തില്‍ ഇത്തവണ ബിജെപി പ്രത്യേക ശ്രദ്ധയാണ് കേന്ദ്രീകരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here