കൊച്ചി നഗരത്തില്‍ വന്‍ തീപിടുത്തം; സംഭവം പാരഗണ്‍ ചെരുപ്പ് കമ്പനിയുടെ ഗോഡൌണില്‍

0
189

കൊച്ചി(www.mediavisionnews.in): എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം വ​ന്‍ അ​ഗ്നി​ബാ​ധ. പാ​ര​ഗ​ണി​ന്‍റെ ഗോ​ഡൗ​ണി​ലാ​ണ് വ​ന്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആറ് നി​ല​ക​ളി​ലാ​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ എ​ല്ലാ നി​ല​ക​ളി​ലേ​ക്കും തീ ​പ​ട​ര്‍​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ ഒ​ന്നി​ലേ​റെ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. കെട്ടിടത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തില്‍നിന്ന് കനത്തപുക ഉയരുന്നുണ്ട്.

തീ അണക്കാനായി കൂടുതല്‍ അ​ഗ്നിസുരക്ഷാസേന ഇവിടേക്ക് തിരിച്ചിട്ടുണ്ട്. റോഡ് ഗതാഗതവും മെട്രോ നിര്‍മാണ ജോലികളും നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കെട്ടിടത്തിന് പൂര്‍ണമായും തീ പിടിച്ചിട്ടുണ്ടെന്നാണ് വിവരം.

സമീപപ്രദേശങ്ങളിലെല്ലാം കനത്തപുകയാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ ഗോഡൗണിനടുത്തുണ്ടെന്നുള്ളത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കത്തിയമര്‍ന്ന സാധനങ്ങള്‍ താഴേക്കു വീഴുന്ന പ്രവണതയും നിലനില്‍ക്കുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here