കുത്തിപ്പൊളിച്ചെടുത്ത 25 പവൻ മൂന്നാംപക്കം വീട്ടുമുറ്റത്ത്; കള്ളന്‍റെ മാനസാന്തരം

0
468

കാസർകോട്(www.mediavisionnews.in) : കാസർകോട് ഒഴിഞ്ഞവളപ്പിൽ നിന്നും കവർച്ച ചെയ്ത സ്വർണ്ണാഭരണങ്ങൾ വീട്ടുടമയ്ക്ക് തിരിച്ചു നൽകി മോഷ്ടാവ്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് വീട് കുത്തിത്തുറന്ന് മോഷ്ടിച്ച 25 പവൻ സ്വർണം വിട്ടുമുറ്റത്ത് തന്നെ തിരിച്ച് കൊണ്ട് വന്നിടുകയായിരുന്നു മോഷ്ടാവ്. പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ ഇന്ന് രാവിലെയാണ് സ്വർണം കണ്ടെത്തിയത്.

ഫെബ്രുവരി 10 നാണ് കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ രമേശന്‍റെ വീട്ടിൽ നിന്നും 25 പവൻ സ്വർണാഭരണങ്ങളും അയ്യായിരം രൂപയും മോഷണം പോയത്. വീടിന്‍റെ മുൻ വാതിലിന്‍റെ പൂട്ട് പൊട്ടിച്ചാണ് മോഷണ സംഘം അകത്ത് കടന്നത്. തുടർന്ന് കിടപ്പുമുറിയിലെ അലമാര തകർത്ത് സ്വർണവും പണവും കവർന്നു. ഇതേ സമയം രമേശനും ഭാര്യയും രണ്ട് മക്കളുംവീടിനകത്ത് ഉണ്ടായിരുന്നെങ്കിലും ഒന്നും അറിഞ്ഞിരുന്നില്ല. പിറ്റേന്ന് മോഷണ വിവരം അറിഞ്ഞ ശേഷം പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

 

LEAVE A REPLY

Please enter your comment!
Please enter your name here