കാസര്‍കോട് ഇരട്ടക്കൊലപാതകം; ദില്ലിയിലും പ്രതിഷേധം, മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

0
188

ദില്ലി(www.mediavisionnews.in): കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ ദില്ലിയിലും പ്രതിഷേധം. യൂത്ത് കോൺഗ്രസ്സ്, എൻ എസ് യു സംഘടനകളുടെ ദക്ഷിണേന്ത്യൻ ഘടകത്തിന്‍റെ നേതൃത്വത്തിൽ ദില്ലിയിലെ സിപിഎം ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി.

സംസ്ഥാനത്തെ അക്രമരാഷ്ട്രീയത്തിന് നേതൃത്വം നൽകുന്ന സി പി എം നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് പോലീസ് തടഞ്ഞു. പ്രതിഷേധക്കാർ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിച്ചു.  

ഫെബ്രുവരി 17നാണ്  പെരിയ കല്ലിയോട്ട് സ്വദേശികളും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായ കൃപേഷും, ശരത് ലാൽ എന്ന ജോഷിയും കൊല്ലപ്പെട്ടത്. കേസിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം എ പീതാമ്പരന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പീതാമ്പരന്‍റെ പ്രേരണയിലാണ് കൊലപാതകം നടന്നതെന്ന് കാസർകോട് എസ്പി എ ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നും പീതാമ്പരനെ നാളെ കോടതിയിൽ ഹാജരാക്കുമെന്നു എസ് പി അറിയിച്ചു. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here