കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എസ്.എഫ്.എ-എം.എസ്.എഫ് സംഘര്‍ഷം: എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്‌

0
226

കോഴിക്കോട്(www.mediavisionnews.in): കാലിക്കറ്റ് സര്‍വ്വകലാശാലയലില്‍ എസ്.എഫ്.ഐ-എം.എസ്.എഫ് സംഘര്‍ഷം. സി സോണ്‍ കലോത്സവത്തെ ചൊല്ലിയാണ് സംഘര്‍ഷം.

സിസോണ്‍ കലോത്സവം എം.എസ്.എഫ് ഭരിക്കുന്ന യൂണിയനിലുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുന്നില്ലെന്ന് എം.എസ്.എസ് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ വൈസ് ചാന്‍സലര്‍ അനകൂല നിലപാടെടുത്തില്ലെന്നു പറഞ്ഞ് എം.എസ്.എ ഇന്നു രാവിലെ വൈസ് ചാന്‍സലറെ ഉപരോധിക്കുകയും അദ്ദേഹത്തെ പൂട്ടിയിടുകയും ചെയ്തിരുന്നു.

സിസോണ്‍ കലോത്സവം അഭിമന്യുവിന്റെ അച്ഛനും അമ്മയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. ഇത് എസ്.എഫ്.ഐ മേളയാക്കി മാറ്റിയെന്നാണ് എം.എസ്.എഫിന്റെ ആരോപണം.

ഉദ്ഘാടനം കഴിഞ്ഞതിനുശേഷം വൈസ് ചാന്‍സലറെ പൂട്ടിയിട്ട മുറിയ്ക്ക് സമീപത്തേക്ക് പ്രകടനവുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ എട്ടുവിദ്യാര്‍ഥികള്‍ക്ക് പരുക്കുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here