‘കലപില’ കൂട്ടുകാർ ഒത്ത് ചേർന്നു

0
251

ഇന്ദിരാനഗർ(www.mediavisionnews.in): വിവേകാനന്ദ കോ-ഓപ്പറേറ്റീവ് കോളേജിലെ 2005-08 ലെ ബി.കോം ബാച്ച് വിദ്യാർഥികളും, അധ്യാപകരും ‘കലപില’ ഒത്ത് ചേർന്നു. കാസറഗോഡ് എ.എസ്.പി ശിൽപ്പ ഡി.ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. റസാഖ് ബന്തിയോട് അധ്യക്ഷനായി. നിർധനരായ 10 കുട്ടികൾക്ക് എല്ലാ വർഷവും സ്കോളർഷിപ്പ് നൽകുമെന്ന് കൂട്ടായ്മ പ്രഖ്യാപിച്ചു. ഇത്തവണത്തെ പത്ത് കുട്ടികൾക്കുള്ള സ്കോളർഷിപ്പ് തുക വിദ്യാർഥികൾ കോളേജിന് കൈമാറി.

പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് പേര് നിർദ്ദേശിച്ച ശ്രീജിത്ത് കുറ്റിക്കോൽ, ഗഡ്ബഡ് നഗരം പുസ്തകം രചിച്ച ഇർഷാദ് മൊഗ്രാൽ, കായങ്കുളം കൊച്ചുണ്ണിയിൽ അഭിനയിച്ച കൃഷ്ണപ്രസാദ് എന്നിവർക്ക് ഉപഹാരം നൽകി. മുൻ പ്രിൻസിപ്പാൾ കുമാരൻ മാസ്റ്റർ, സതീശൻ എന്നിവർ സംസാരിച്ചു. പി.ഡി രതീഷ് സ്വാഗതവും, ഉമ്മർ ടിഎം നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here