കമ്മിന്‍സ് എറിഞ്ഞ പന്ത് കൊണ്ടത് കരുണരത്‌നെയുടെ തലയില്‍; നിലത്ത് വീണ താരത്തെ ആശുപത്രിയിലേക്ക് മാറ്റി(വീഡിയോ)

0
259

കൊളംബോ (www.mediavisionnews.in) :  കളിക്കിടെ പന്ത് തലയില്‍ കൊണ്ട് ശ്രീലങ്കന്‍ താരം ദിമുത്ത് കരുണരത്‌നെയ്ക്ക് പരുക്ക്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലായിരുന്നു സംഭവം. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന്റെ പന്താണ് കരുണരത്‌നെയുടെ കഴുത്തിന് കൊണ്ടത്. നിലത്ത് വീണ ലങ്കന്‍ താരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കമ്മിന്‍സ് എറിഞ്ഞ, ഓസ്‌ട്രേലിയയുടെ 31ാമത്തെ ഓവറിലായിരുന്നു സംഭവം. കമ്മിന്‍സിന്റ പന്ത് ബൗണ്‍സറാകുമെന്ന പ്രതീക്ഷയില്‍ കരുണരത്‌നെ തല കുനിക്കുകയായിരുന്നു. എന്നാല്‍ കണക്കുകൂട്ടല്‍ തെറ്റിച്ച് പന്ത് അധികം ഉയര്‍ന്നില്ല. കമ്മിന്‍സിന്റെ ഏറ് പതിച്ചത് കരുണരത്‌നെയുടെ കഴുത്തിനായിരുന്നു. ഏറ് കൊണ്ടപ്പോള്‍ തന്നെ താരം നില തെറ്റി വീണു.

താരങ്ങള്‍ ഓടിയടുത്തെത്തിയപ്പോഴേക്കും കരുണരത്‌നെ നിലത്ത് കിടക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും അപകടം തടയാനായില്ല. ഉടനെ മെഡിക്കല്‍ ടീം ഗ്രൗണ്ടിലെത്തുകയും താരത്തെ പുറത്തേക്ക് കൊണ്ടു പോവുകയും ചെയ്തു. താരത്തിന് ബോധം നഷ്ടമായിരുന്നില്ല എന്നത് പോസിറ്റീവായിട്ടാണ് കാണുന്നത്. താരം ഇപ്പോള്‍ ആശുപത്രിയിലാണ്.

സമീപകാലത്ത് ശ്രീലങ്കന്‍ ടീമിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനാണ് കരുണരത്‌നെ. ഐസിസിയുടെ 2018 ലെ ടെസ്റ്റ് ടീമിലിടം നേടിയ ഏക ലങ്കന്‍ താരമാണ് കരുണരത്‌നെ. സ്‌കോര്‍ 46 ലെത്തി നില്‍ക്കെയാണ് താരത്തിന് പരുക്കേല്‍ക്കുന്നത്. അതേസമയം, ഇന്നത്തെ ദിവസം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സിന് ശ്രീലങ്ക കളി അവസാനിപ്പിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here