എം.എം.പി.എൽ സീസൺ 3 വെള്ളിയാഴ്ച അജ്മാനിൽ; സി.പി റിസ്‌വാൻ, മൂസ ശരീഫ് എന്നിവർ സംബന്ധിക്കും.

0
171

ദുബൈ(www.mediavisionnews.in): ദുബൈ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന ഫ്ലാഗ്ഷിപ് എം.എം.പി.എൽ സീസൺ 3 മാർച്ച്‌ ഒന്നാം തീയതി വെള്ളിയാഴ്ച അജ്മാനിലെ ഓവൽ ഗ്രൗണ്ടിൽ നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികളും സംഘാടക സമിതി ഭാരവാഹികളും അറിയിച്ചു. അന്തരിച്ച എം.എൽ.എ ജനാബ് പി.ബി അബ്ദുൽ റസാഖിന്റെ നാമധേയത്തിലുള്ള ട്രോഫിയാണ് വിജയികൾക്ക് സമ്മാനിക്കുന്നത്. മഞ്ചേശ്വരം മണ്ഡലം പരിധിയിലെ എട്ട് പഞ്ചായത്തുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗിന് പുറമെ കമ്പവലി മത്സരവും സീസൺ 3 യുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.

രാവിലെ 7 മണി മുതൽ ആരംഭിക്കുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗിൽ യു.എ.ഇ നാഷണൽ ക്രിക്കറ്റ് ടീം പ്ലെയറും മുൻ രഞ്ജി താരവുമായ സി.പി റിസ്‌വാൻ, ദേശീയ കാർ റാലി ചാമ്പ്യൻ മൂസ ശരീഫ് എന്നിവർ സംബന്ധിക്കുമെന്നും സംഘാടകർ അറിയിച്ചു.

ക്രിക്കറ്റ് പ്രീമിയർ ലീഗിലെ ഗ്രൂപ്പ് എയിൽ ഗ്രീൻ സ്റ്റാർ എൻമകജെ, ലെജന്റ്സ് വോർക്കാടി, സ്‌ട്രൈക്കേഴ്‌സ് മഞ്ചേശ്വരം, മംഗൽപാടി ഫൈറ്റേഴ്സ് എന്നീ ടീമുകളും ഗ്രൂപ്പ് ബിയിൽ സിയറാസ്‌ മീഞ്ച പാട്രിയോട്സ്, കുമ്പള ബ്ലാസ്റ്റേഴ്‌സ്, സ്റ്റാർഫേസ് കുകാബുറാസ് പുത്തിഗെ, യുണൈറ്റഡ് പൈവളികൻസ് എന്നീ ടീമുകളുമാണ് മത്സരിക്കുന്നത്. കെ.എം.സി.സിയുടെ കേന്ദ്ര, സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കളും വാണിജ്യ, വ്യാവസായിക മേഖലകളിലെ പ്രമുഖരും സംബന്ധിക്കുമെന്നും സംഘാടകർ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here