ഉപ്പള ഹിദായത്ത് നഗറിൽ ആൽമരത്തിന് തീപിടിച്ച് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു

0
274

ഉപ്പള(www.mediavisionnews.in): ഉപ്പള ഹിദായത്ത് നഗറിൽ ആൽമരത്തിന് തീപിടിച്ച് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഹിദായത്ത് നഗർ ദേശീയപാതയിൽ പെട്രോൾ പമ്പിനടുത്താണ് സംഭവം. സമീപ പ്രദേശങ്ങളിൽ പുല്ലിന് ആരോ തീയിട്ടിരുന്നതായി സമീപവാസികൾ പറഞ്ഞ്. ഈ തീയാണ് മരത്തിലേക്ക് പടർന്നത്. തൊട്ടടുത്തുള്ള വീട്ടുപറമ്പിൽ നിന്ന് പൈപ്പ് വഴി വെള്ളം എത്തിച്ച് നാട്ടുക്കാർ തീയണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഉപ്പളയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് ഏറെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here