ആലപ്പുഴ(www.mediavisionnews.in): കെഎസ്ആര്‍ടിസിയുടെ എസി ഇലക്ട്രിക് ബസ് കന്നിയോട്ടത്തില്‍ തന്നെ ചാര്‍ജ് തീര്‍ന്ന് കട്ടപ്പുറത്തായി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ് ബാറ്ററി ചാര്‍ജ് തീര്‍ന്ന് ചേര്‍ത്തല എക്‌സ്‌റേ ജംഗ്ഷനു സമീപം നിന്നു പോവുകയായിരുന്നു. ചേര്‍ത്തല ഡിപ്പോയില്‍ ചാര്‍ജര്‍ പോയിന്റ് ഇല്ലാത്തതിനാല്‍ ബസ് ചാര്‍ജ് ചെയ്യണമെങ്കില്‍ ഏറ്റവും അടുത്തുള്ള ഹരിപ്പാട് എത്തിക്കണം.
ഇലക്ട്രിക് ബസ് ദീര്‍ഘദൂര സര്‍വീസ് നടത്തും മുമ്പ് വേണ്ടത്ര പഠനങ്ങള്‍ നടത്തിയില്ലെന്ന് പരാതിയുണ്ട്. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണു ബസ് സര്‍വീസ് ആരംഭിച്ചതെന്നു ജീവനക്കാരില്‍ നിന്നു തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഗതാഗതക്കുരുക്കുള്ള ദേശീയപാതയിലെ ജംഗ്ഷനുകള്‍ കടന്നു പറയുന്ന സമയത്ത് ബസ് എത്തിയില്ലെങ്കില്‍ ബാറ്ററി ചാര്‍ജ് തീര്‍ന്ന് ബസ് നിന്നുപോകുമെന്ന് നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരിന്നു.