ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തി പാകിസ്താന്‍

0
251

ലാഹോര്‍ (www.mediavisionnews.in): ഇന്ത്യയുടെ ബലാകോട്ട് ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ സിനിമകള്‍ക്ക് നിരോധമേര്‍പ്പെടുത്തി പാകിസ്താന്‍. രാജ്യത്ത് ഇന്ത്യന്‍ സിനിമകളുടെ റിലീസ് അനുവദിക്കില്ലെന്ന് പാക് വാര്‍ത്താ വിതരണ മന്ത്രി ഫവാദ് ചൌധരി അറിയിച്ചു.

ട്വിറ്ററിലൂടെയാണ് പാക് വാര്‍ത്താ വിതരണ മന്ത്രി ഇക്കാര്യം അറിയിച്ചത്. ജയ്‌ശെ മുഹമ്മദ് ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ പാക് വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് പാകിസ്താന്റെ നടപടി. ‘പാകിസ്താന്‍ തയ്യാര്‍ ഹെ’ എന്ന ഹാഷ്ടാഗോടു കൂടിയാണ് ട്വീറ്റ്.

”ഇന്ത്യന്‍ ഉള്ളടക്കങ്ങളെ സിനിമ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ബഹിഷ്‌കരിച്ചിരിക്കുന്നു. ഇന്ത്യന്‍ സിനിമകള്‍ പാകിസ്താനില്‍ റിലീസ് ചെയ്യില്ല. പാകിസ്താന്‍ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയോട് (പി.ഇ.എം.ആര്‍.എ) ഇന്ത്യന്‍ നിര്‍മിത പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.”

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here