അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ബില്‍ റദ്ദാക്കും: കോണ്‍ഗ്രസ്

0
189



മുംബൈ (www.mediavisionnews.in) : ലോകസഭാ തിരഞ്ഞെടപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ബില്‍ റദ്ദാക്കുമെന്ന് കോണ്‍ഗ്രസ്. എഐസിസിയുടെ ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവ് ആണ് രാഹുല്‍ ഗാന്ധിയെ സാക്ഷിയാക്കി പുതിയ പ്രഖ്യാപനം നടത്തിയത്. മുസ്‌ലിം സ്ത്രീകളെ ബില്‍ ശാക്തീകരിക്കില്ലെന്നും എന്നാല്‍, മുസ്‌ലിം പുരുഷന്‍മാരെ കുറ്റക്കാരാക്കുമെന്നും അവര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അധികാരത്തിലേറിയാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം നല്‍കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം രാജ്യത്ത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബിജെപിക്കെതിരേ കോണ്‍ഗ്രസിന് പുതിയ പ്രഖ്യാപനത്തോടെ കൂടുതല്‍ മൈലേജ് ലഭിക്കുമെന്നാണ് നിരീക്ഷണങ്ങള്‍.

അതേസമയം, മുസ്ലിം വോട്ടുകള്‍ ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനം കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. 2019ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ബില്‍ റദ്ദാക്കും. മുസ്‌ലിം പുരുഷന്‍മാരെ ജയിലിലാക്കാനുള്ള മോദി സര്‍ക്കാറിന്റെ മറ്റൊരു ആയുധം മാത്രമാണ് ബില്ലെന്നും സുഷ്മിത ദേവ് ആരോപിച്ചു.

അതേസമയം, കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. കഴിഞ്ഞ ജനുവരിയില്‍ മുത്തലാഖ് ബില്ലിലുള്ള ഓര്‍ഡിനന്‍സ് ലോക്‌സഭയില്‍ പാസായിരുന്നു. മുത്തലാഖ് ക്രിമന്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സാണ് പാസായത്. എന്നാല്‍, രാജ്യസഭയില്‍ നിയമം പാസായില്ല.

മുത്തലാഖ് ബില്‍ സഭയില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ബില്‍ ഒഴിവാക്കുമെന്ന് കോണ്‍ഗ്രസ് പരസ്യമായി പ്രസ്താവിക്കുന്നത് ആദ്യമായാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.



LEAVE A REPLY

Please enter your comment!
Please enter your name here