സ്‌ട്രെയ്റ്റ് ഡ്രൈവ് വന്നടിച്ചത് ദിന്‍ഡയുടെ തലയില്‍; ഇന്ത്യന്‍ പേസര്‍ക്ക് ഗുരുതര പരിക്ക്

0
195

കൊൽക്കത്ത (www.mediavisionnews.in): കളിക്കിടെ പരുക്കേറ്റ് ഇന്ത്യന്‍ പേസര്‍ അശോക് ദിന്‍ഡ. സിടി സ്‌കാനിന് വിധേയമാക്കിയ താരത്തിന് രണ്ട് ദിവസത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. ബാറ്റ്‌സ്മാന്റെ സ്‌ട്രെയ്റ്റ് ഡ്രൈവാണ് ദിന്‍ഡയുടെ തലയ്ക്ക് പരിക്കേല്‍പ്പിച്ചത്.

ഈഡന്‍ ഗാര്‍ഡനില്‍ പരിശീലന മത്സരത്തിന് ഇടയിലാണ് സംഭവം. വിവേക് സിങ് എന്ന ബാറ്റ്‌സ്മാന്റെ ബാറ്റില്‍ നിന്നുമാണ് ദിന്‍ഡയെ പരിക്കേല്‍പ്പിച്ച സ്‌ട്രെയ്റ്റ് ഡ്രൈവ് എത്തിയത്. സ്‌ട്രെയ്റ്റ് ഡ്രൈവ് അതിവേഗത്തില്‍ ദിന്‍ഡയുടെ മുഖത്തിന് നേര്‍ക്ക് വന്നു. ക്യാച്ചെടുക്കാനുള്ള സമയവും അവിടെ ഉണ്ടായിരുന്നില്ല.

രഞ്ജി ട്രോഫി സീസണിന് ശേഷം കളിക്കാര്‍ക്കുള്ള ബംഗാളില്‍ ടീം അംഗങ്ങള്‍ക്കുള്ള ക്യാംപ് ആയിരുന്നു ഇത്. ദിന്‍ഡ ഉള്‍പ്പെടെ നിരവധി ബംഗാള്‍ താരങ്ങള്‍ പരിശീലന മത്സരം കളിക്കാനെത്തി. എന്നാല്‍ ദിന്‍ഡയ്ക്കത് മോശം ദിവസമായിരുന്നു. 2010ലാണ് ദിന്‍ഡ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. അവസാന ഏകദിനം കളിച്ചത് 2013ലും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here