സോഷ്യല്‍ മീഡിയയിലെ നെറികേട്ട പ്രചാരണം; അഞ്ച് വാട്ട്‌സ്ആപ്പ് അഡ്മിന്‍മാര്‍ പിടിയില്‍

0
204

കണ്ണൂര്‍(www.mediavisionnews.in): വിവാഹം കഴിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ട നവദമ്പതികളുടെ പരാതിയില്‍ അഞ്ച് പേര്‍ പിടിയില്‍. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരാണ് സംഭവുമായി ബന്ധപ്പെട്ട് പിടിയിലായത്. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും പരാതിയിലാണ് നടപടി

25 കാരന്‍ 48 കാരിയെ വിവാഹം കഴിച്ചുവെന്ന രീതിയിലായിരുന്നു വ്യാജ പ്രചാരണമ. ഇതില്‍ മനംനൊന്ത് മാനസിക സമ്മര്‍ദ്ദത്തിലായതിനെ തുടര്‍ന്ന് ഇരുവരും ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു,

കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും വിവാഹചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാജ അടിക്കുറിപ്പോടെ പ്രചരിച്ചിച്ചത്. തുടര്‍ന്ന് രൂക്ഷമായ സൈബര്‍ ആക്രമണത്തിനാണ് ഇവര്‍ വിധേയമായത്. ഇവരുടെ ഫോട്ടോ ഉപയോഗിച്ച് പോസ്റ്റുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച റോബിന്‍ തോമസിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണവും സൈബര്‍ ആക്രമണവും കാരണമുണ്ടായ മാനസിക സമ്മര്‍ദ്ദം കാരണം അനൂപിനേയും ജൂബിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അനൂപിന്റെ അച്ഛന്‍ ബാബു ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. അനൂപും ജൂബിയും ഇത് സംബന്ധിച്ച് സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നല്‍കിയിരുന്നു. മാനസിക പിരിമുറുക്കം കാരണം ഇപ്പോള്‍ ആശുപത്രിയിലാണെങ്കിലും സോഷ്യല്‍ മീഡിയകളില്‍ വേട്ടയാടിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ദമ്പതികള്‍ പറയുന്നു.

വധുവിന് പ്രായം 45, വരന് 25. പെണ്ണിന്ആസ്തി 15 കോടി, 101 പവന്‍ സ്വര്‍ണ്ണവും 50 ലക്ഷം രൂപയും സ്ത്രീ ധനം.” ഫെബ്രുവരി 4 വിവാഹിതരായ കണ്ണൂര്‍ ചെറുപുഴ സ്വദേശികള്‍ അനൂപ്.പി. സെബാസ്റ്റ്യന്റേയും ജൂബി ജോസഫിന്റെയും ഫോട്ടോ വെച്ച് 
സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്ന സന്ദേശമായിരുന്നു ഇത്. വധുവിന് പ്രായക്കൂടുതല്‍ ഉണ്ടെന്നും സ്വത്തിന്റെ പ്രലോഭനത്തിലാണ് വരന്‍ വിവാഹത്തിന് തയ്യാറായതെന്നുമുള്ള അത്ഭുതത്തോടെയാണ് അതിവേഗം ഇത് പ്രചരിക്കപ്പെട്ടത്. എന്നാല്‍ ഈ പ്രചരണങ്ങളെല്ലാം കള്ളമാണെന്ന് ദമ്പതികള്‍ തന്നെ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ഇരവരും സൈബര്‍ ഇടത്തിലെ വ്യാജപ്രചരണത്തെ നേരിടാന്‍ പരാതി നല്‍കിയത്.

പരാതിയെ തുടര്‍ന്ന് പലരും മുമ്പ് ഷെയര്‍ ചെയ്തിരുന്ന പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. പലരെയും ഗ്രൂപ്പ് അഡിമിന്‍മാര്‍ ഇവരെ പുറത്താക്കിയിട്ടുണ്ട്. ചിലര്‍ ഗ്രൂപ്പ് തന്നെ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇവരെയും കണ്ടെത്താന്‍ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here