സീറ്റ് ബെല്‍റ്റിട്ട് വണ്ടിയോടിക്കുന്ന ലുട്ടാപ്പിയെ മാറ്റി റാഷ് ഡ്രൈവ് ചെയ്യുന്ന ഡിങ്കിനിയെ വെച്ചാണ് മുന്നോട്ട് പോകുന്നതെങ്കില്‍ നടക്കില്ല; കേരളാ പൊലീസ്

0
249

കോഴിക്കോട്(www.mediavisionnews.in): ബാലരമയിലെ ‘മായാവി’ ചിത്രകഥയില്‍ ഡിങ്കിനി എന്ന പുതിയ കഥാപാത്രം വന്നതറിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിനു ലുട്ടാപ്പി ആരാധകരുടെ ‘സേവ് ലുട്ടാപ്പി’ കാംപയിനായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത്. ലുട്ടാപ്പിയെ മാറ്റരുതെന്നാവശ്യപ്പെട്ട് നിരവധി പേരാണ് പ്രതിഷേധവും ട്രോളുകളുമായും രംഗത്തെത്തിയത്. ഡിങ്കിനി വരുന്നേതാെട ലുട്ടാപ്പി പുറത്താകുമെന്നായിരുന്നു ആരാധകരുടെ ആശങ്ക.

ചങ്ക് ബ്രോ ലുട്ടാപ്പിക്ക് അഭിവാദ്യങ്ങളുമായി ആയിരക്കണക്കിനു കമന്റുകളാണ് ബാലരമയുടെ ഫേസ്ബുക്ക് പേജില്‍ നിറയുന്നത്. ലുട്ടാപ്പിയെ തൊട്ടുള്ള കളി ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് ലുട്ടാപ്പി ഫാന്‍സിന്റെ ഉറച്ച നിലപാട്.

എന്നാല്‍ ലുട്ടാപ്പിക്ക് വേണ്ടിയുള്ള സോഷ്യല്‍ മീഡിയ പ്രതിഷേധത്തെ സീറ്റ് ബെല്‍റ്റിടാനുള്ള ബോധവല്‍ക്കരണാമാക്കി മാറ്റിയിരിക്കുകയാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ്.R

‘ കാര്യമെന്തൊക്കെ പറഞ്ഞാലും, സീറ്റ് ബെല്‍റ്റിട്ട് വണ്ടിയോടിക്കുന്ന ലുട്ടാപ്പിയെ മാറ്റി റാഷ് ഡ്രൈവ് ചെയ്യുന്ന ഡിങ്കിനിയെ വെച്ചാണ് മുന്നോട്ട് പോകാന്‍ ഉദ്ദേശമെങ്കില്‍ അത് ഞങ്ങള്‍ അനുവദിക്കില്ല’.

എന്നും എപ്പോഴും പ്രിയമുള്ളവരുടെ ഒപ്പമുണ്ടാകാൻ സീറ്റ് ബെൽറ്റ് ശീലമാക്കുക ?#keralapolice #SaveLuttappi #saveluttappi

Posted by Kerala Police on Sunday, February 10, 2019

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here