വർഗ്ഗീയതയ്ക് കളിക്കളങ്ങൾ നൽകില്ല: എച്ച്.എൻ ക്ലബ്ബ്

0
230

ഉപ്പള(www.mediavisionnews.in): വർഗീയ വിഭജനം ലക്ഷ്യമിട്ട‌് ചില പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവർക്കു മാത്രമായി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതായി കാണാൻ സാധിക്കുന്നു. മതനിരപേക്ഷതയ്ക്കു നേരെ വെല്ലുവിളി ഉയർത്തുന്ന സംഘപരിവാർ സംഘടനകളുടെ ഇത്തരം നീക്കങ്ങൾക്കെതിരെ കളിക്കളം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് എച്ച്.എൻ ക്ലബ് അറിയിച്ചു.

കായിക മത്സരങ്ങൾക്ക് മതമില്ലെന്നും കാസർഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിൽ രഹസ്യമായും, പരസ്യമായും നോട്ടീസും, പോസ്റ്ററുകളും, ബാനറുകളും അടിച്ചു കൊണ്ട് ഒരു മതത്തെ മാത്രം പങ്കെടുപ്പിച്ച് കളികൾ സംഘടിപ്പിക്കുന്നു. ഇത്തരം കളികൾ സംഘടിപ്പിക്കുന്നതിന് പോലീസ് അധികാരികൾ അനുമതി നൽകാൻ പാടില്ല. ഇത്തരം കളികളിൽ നിന്ന് കളിക്കാർ മാറി നിൽക്കണമെന്ന് എച്ച്.എൻ ക്ലബ്ബ് പ്രസിഡന്റ് ഗോൾഡൺ റഹ്മാനും, ജനറൽ സെക്രട്ടറി ബാത്തിഷയും പത്ര പ്രസ്താവനയിൽ ആവശ്യപെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here