വ്യാജരേഖ ചമച്ചെന്ന എംഎല്‍എയുടെ പരാതിയില്‍ പി.കെ.ഫിറോസിനെതിരെ അന്വേഷണം

0
234

തിരുവനന്തപുരം(www.mediavisionnews.in): യൂത്ത് ലീഗ് അധ്യക്ഷന്‍ പി.കെ.ഫിറോസിനെതിരെ അന്വേഷണം. വ്യാജരേഖ ചമച്ചെന്ന ജെയിംസ് മാത്യു എം. എല്‍.എയുടെ പരാതിയിലാണ് അന്വേഷണത്തിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണര്‍ സജ്ഞയ് കുമാര്‍ ഗരുഡീനാണ് അന്വേഷണ ചുമതല. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനത്തിനെതിരെ ജെയിംസ് മാത്യു എം.എല്‍.എ തദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീന് നല്‍കിയ പരാതിയെന്ന പേരില്‍ ഒരു കത്ത് ഫിറോസ് പ്രദര്‍ശിപ്പിച്ചിരുന്നു.

എന്നാല്‍ ഈ കത്തിലെ ഒരു പേജ് ഫിറോസ് വ്യാജമായി തയാറാക്കിയതാണെന്നാണ് പരാതി. ജെയിംസ് മാത്യു മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. കത്തിന്റെ നിജസ്ഥിതി മനസിലാക്കാനായി ശാസ്ത്രീയ പരിശോധനയടക്കം നടത്തിയായിരിക്കും അന്വേഷണം മുന്നോട്ട് പോവുക.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here