ലോട്ടറി അടിച്ചിട്ട് 54 ദിവസം; ആരേയും അറിയിക്കാതെ തുക കൈപ്പറ്റാനെത്തിയത് മുഖംമൂടിയണിഞ്ഞ്

0
206

കിങ്സ്റ്റണ്‍ (www.mediavisionnews.in) :  ലോട്ടറി അടിച്ച വിവരം മറച്ചുവെച്ച് ജമൈക്കകാരന്‍. ഒമ്പത് കോടി രൂപ ലോട്ടറി അടിച്ച വിവരം ബന്ധുക്കളേയോ കൂട്ടുകാരെയോ അറിയിക്കാതെ 54 ദിവസമാണ് ഇയാള്‍ തുക കൈപ്പറ്റാതെ കാത്തിരുന്നത്. ഒടുവില്‍ സമ്മാനം വാങ്ങാന്‍ ഇയാളെത്തിയതാകട്ടെ മുഖം മൂടി ധരിച്ചും. എ കാംബെല്‍ എന്ന പേരല്ലാതെ മറ്റ് വിവരങ്ങളൊന്നും പുറത്തു പറയരുതെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് കാംബെലിന് സൂപ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചത്. ടിവിയിലൂടെ തനിക്ക് തന്നെയാണ് സമ്മാനം ലഭിച്ചതെന്ന് ഉറപ്പുവരുത്തി കിടപ്പുമുറിയില്‍ പോയി സന്തോഷം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. ഒരു വീട് വെയ്ക്കണം, ആരുടെയും മുന്നില്‍ കൈ നീട്ടാതെ എന്തെങ്കിലും ബിസിനസ് ചെയ്ത് ജീവിക്കണം എന്നാണ് ഇപ്പോള്‍ കാംബെലിന്റെ ആഗ്രഹം.

മുഖംമൂടി ധരിച്ചെത്തിയ ഭാഗ്യവാന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം ഇത്തരത്തില്‍ മുമ്പും ആളുകള്‍ വന്നിട്ടുണ്ടെന്നും, ജൂണില്‍ ഒരു യുവതി ലോട്ടറി തുക കൈപ്പറ്റാനെത്തിയത് ഇമോജിയുള്ള മുഖം മൂടി ധരിച്ചാണെന്നും ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സമ്മാനത്തുക കിട്ടിയ വിവരം ബന്ധുക്കള്‍ അറിഞ്ഞാല്‍ തന്റെ ആഗ്രഹങ്ങളൊന്നും നടക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് ഇത്തരത്തിലൊരു സാഹസം കാട്ടാന്‍ മുതിര്‍ന്നതെന്നും കാംബെല്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here