ലോക്‌സഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കാന്‍ സാധ്യത; കേരളത്തില്‍ 2.54 കോടി വോട്ടര്‍മാരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

0
185

തിരുവനന്തപുരം(www.mediavisionnews.in) :  ലോക്‌സഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഏപ്രില്‍, മേയ് മാസങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാമെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. സംസ്ഥാനത്തു 2.54 കോടി വോട്ടര്‍മാര്‍ ആണുള്ളത്. ഇതില്‍ വനിതകള്‍ 1.31 കോടി. പുരുഷന്‍മാര്‍1.22 കോടി. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്30,47,923 രണ്ടാമത് തിരുവനന്തപുരം26,54,470. കരടു പട്ടിക പ്രസിദ്ധീകരിച്ച ശേഷം രണ്ടു മാസം കൊണ്ടു 3.43 ലക്ഷം വോട്ടര്‍മാര്‍ കൂടി. ഇതില്‍ 119 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടുമെന്ന് അദേഹം വ്യക്തമാക്കി. 


എല്ലാ ജില്ലകളിലും തിരഞ്ഞെടുപ്പു കമ്മീഷന്‍ ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍1950. മുഖ്യ തിരഞ്ഞെടുപ്പു ഓഫിസറുടെ കാര്യാലയത്തിലും ഹെല്‍പ് ലൈന്‍18004251965. മരിച്ചതോ സ്ഥലംമാറിയതോ പേര് ഇരട്ടിച്ചതോ ആയ 1,15,00 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here