ലോക്‌സഭാ തെരഞ്ഞെടുപ്പ്: ജില്ലയിൽ 17,376 പുതിയ വോട്ടർമാർ

0
180

കാസർകോട‌്(www.mediavisionnews.in)  ജില്ലയിൽ 17,376 പുതിയ വോട്ടർമാർ.  ജനുവരി 31 വരെ വോട്ടർ പട്ടികയിൽ ചേർന്നവരാണിവർ. മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ 6147 പേരുടെയും കാസർകോട് 2596 പേരുടെയും ഉദുമയിൽ 3148 പേരുടെയും കാഞ്ഞങ്ങാട് 2455 പേരുടെയും തൃക്കരിപ്പൂരിൽ  3030 പേരുടെയും വർധനവുണ്ടായി. ഇതോടെ ജില്ലയിലെ വോട്ടർമാരുടെ എണ്ണം 9,86,170 ആയി. ഇതിൽ 4,81,967 പുരുഷന്മാരും 5,04,203 സ്ത്രീകളുമാണ്.

ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കവേ  കൂടുതൽ പേരെ വോട്ടർപട്ടികയിൽ ചേർക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന‌് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ  എ കെ രമേന്ദ്രൻ പറഞ്ഞു.  സ്ഥാനാർഥി നോമിനേഷൻ പിൻവലിക്കുന്ന അവസാന തിയതി വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ പൊതുജനങ്ങൾക്ക് അവസരം ലഭിക്കും.    

ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ, വിവിപാറ്റ് സംവിധാനം എന്നിവ പരിചയപ്പെടുത്തുന്നതിനുള്ള പരിശീലനം നടന്നു. വോട്ടെടുപ്പ് യന്ത്രത്തെകുറിച്ച് ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ‌് പരിശീലനം.  വോട്ടിങ്‌ മെഷീനുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഒരു വില്ലേജിൽ അഞ്ചിൽ കുറയാത്ത സ്ഥലങ്ങളിൽ ബോധവൽക്കരണം നടത്തും.  ആദ്യഘട്ടമെന്ന നിലയിലാണ് രാഷ്ട്രിയ പാർട്ടി പ്രതിനിധികൾക്ക് പരിശീലനം നൽകിയത്.  തെരഞ്ഞെടുപ്പ് നടപടി കൂടുതൽ സുതാര്യമാക്കാൻ  വോട്ടെടുപ്പിന‌് മുമ്പ‌് മോക്പോളിൽ 50 വോട്ട് ചെയ്യണമെന്നും വിവിപാറ്റിൽ ലഭിക്കുന്ന സ്ലിപ്പുകൾ വോട്ടുമായി താരതമ്യം ചെയ്ത് ഉറപ്പുവരുത്തി സീൽ ചെയ്ത് സൂക്ഷിച്ച്‌വയ്ക്കുമെന്നും ജില്ലാതല വോട്ടെടുപ്പ് പരിശീലകൻ ഗണേഷ് ഷേണായി പറഞ്ഞു. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here