റേഷന്‍ കാര്‍ഡുളള ആര്‍ക്കും സംസ്ഥാനത്തെ ഏത് പൊതുവിതരണകേന്ദ്രത്തില്‍ നിന്നും സാധനം വാങ്ങാം; ഡിജിറ്റലായി റേഷന്‍ കടകള്‍

0
223

തിരുവനന്തപുരം(www.mediavisionnews.in) : റേഷന്‍ കാര്‍ഡുളള ആര്‍ക്കും സംസ്ഥാനത്തെ ഏത് പൊതുവിതരണകേന്ദ്രത്തില്‍ നിന്നും ഇപ്പോള്‍ സാധനം വാങ്ങാം. പൊതുവിതരണസമ്പ്രദായത്തില്‍ കഴിഞ്ഞ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ വരുത്തിയ പ്രധാന മാറ്റമാണിത്. 14355 റേഷന്‍ കടകളും ഡിജിറ്റല്‍ ആയി മാറിക്കഴിഞ്ഞു. റേഷന്‍ വിതരണം ബയോ മെട്രിക് സംവിധാനത്തിലൂടെ ആക്കി. ഇ പോസ് മെഷീന്‍ സ്ഥാപിച്ച് റേഷന്‍ വിതരണം സുതാര്യമാക്കുകയും ചെയ്തു.

റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് ഓണ്‍ലൈന്‍ സമ്പ്രദായം ആരംഭിച്ചതും ഈ രംഗത്തെ സര്‍ക്കാരിന്റെ പ്രധാന നേട്ടമാണ്. റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറിലേക്ക് റേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ സന്ദേശമായി അയക്കുന്ന പദ്ധതിക്കും തുടക്കമിട്ടു. ഭക്ഷ്യധാന്യത്തിന്റെ അളവ്, ലഭ്യത, വില എന്നിവ എസ്എംഎസ് ആയി ഫോണിലെത്തും.

പൊതുവിതരണകേന്ദ്രങ്ങളില്‍ സാധനങ്ങള്‍ എത്തിയോ എന്ന് പരിശോധിക്കാന്‍ ഓണ്‍ലൈന്‍ ട്രാക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തി. എല്ലാ പൊതുവിതരണകേന്ദങ്ങള്‍ക്കും ഒരേ നിറം നല്‍കി ഏകീകൃതസ്വഭാവത്തിലേക്ക് എത്തിക്കുകയും ചെയ്തു. പൊതുവിതരണ സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സോഷ്യല്‍ ഓഡിറ്റിംഗ് ഉള്‍പ്പെടെയുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.

റേഷന്‍ കാര്‍ഡുളള ആര്‍ക്കും സംസ്ഥാനത്തെ ഏത് പൊതുവിതരണകേന്ദ്രത്തില്‍ നിന്നും ഇപ്പോള്‍ സാധനം വാങ്ങാം. പൊതുവിതരണസമ്പ്രദായത്തില്‍ കഴിഞ്ഞ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വരുത്തിയ പ്രധാന മാറ്റമാണിത്. 14355 റേഷന്‍ കടകളും ഡിജിറ്റല്‍ ആയി മാറിക്കഴിഞ്ഞു. റേഷന്‍ വിതരണം ബയോ മെട്രിക് സംവിധാനത്തിലൂടെ ആക്കി. ഇ പോസ് മെഷീന്‍ സ്ഥാപിച്ച് റേഷന്‍ വിതരണം സുതാര്യമാക്കുകയും ചെയ്തു. റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് ഓണ്‍ലൈന്‍ സമ്പ്രദായം ആരംഭിച്ചതും ഈ രംഗത്തെ പ്രധാന നേട്ടമാണ്. റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറിലേക്ക് റേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ സന്ദേശമായി അയക്കുന്ന പദ്ധതിക്കും തുടക്കമിട്ടു. ഭക്ഷ്യധാന്യത്തിന്റെ അളവ്, ലഭ്യത, വില എന്നിവ എസ്എംഎസ് ആയി ഫോണിലെത്തും. പൊതുവിതരണകേന്ദ്രങ്ങളില്‍ സാധനങ്ങള്‍ എത്തിയോ എന്ന് പരിശോധിക്കാന്‍ ഓണ്‍ലൈന്‍ ട്രാക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തി. എല്ലാ പൊതുവിതരണകേന്ദങ്ങള്‍ക്കും ഒരേ നിറം നല്‍കി ഏകീകൃതസ്വഭാവത്തിലേക്ക് എത്തിക്കുകയും ചെയ്തു. പൊതുവിതരണ സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സോഷ്യല്‍ ഓഡിറ്റിംഗ് ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നു.Ration card holders in the State can now purchase from any fair price shops in the public distribution system. 14355 shops in the network have undergone digital transformation. Ration distribution is now by means of a biometric system. The ration distribution has also been made transparent with the implementation of e-pos machines. An online system has been introduced for receiving applications for ration cards. Now phone numbers linked to a ration card will receive ration related information by SMS. A system for the online tracking of goods in the public distribution network has also been put in place. A uniformity in appearance has been achieved by assigning a specific colour for the shops in the network. More initiatives, like social auditing, are being introduced to improve the functioning of the system.

Posted by Chief Minister's Office, Kerala on Saturday, February 9, 2019

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here