‘രാഖി പൊട്ടിക്ക്.. രാഖി പൊട്ടിക്ക്’, കഞ്ചാവ് കേസില്‍ അറസ്റ്റിലായ ആര്‍എസ്എസുകാരനോട് സംഘപ്രവര്‍ത്തകന്‍ (വീഡിയോ)

0
206

പാലക്കാട് (www.mediavisionnews.in) : കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ പൊലീസ് പിടിയിലായ ആര്‍.എസ്.എസുകാരനോട് കൈയ്യില്‍ കെട്ടിയ രാഖി അഴിച്ചുമാറ്റാന്‍  മറ്റൊരു സംഘപ്രവര്‍ത്തകന്‍ നിര്‍ദ്ദേശിക്കുന്ന വീഡിയോ വൈറലാകുന്നു.

പാലക്കാട് വാളയാര്‍ കഴിഞ്ഞ ദിവസം ആറ് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ് കടത്തുന്നതിനിടെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനടക്കം മൂന്ന് പേര്‍ പിടിയിലായത്. കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന ഇവരെ പൊലീസ് പിടികൂടിയതോടെ നാട്ടുകാര്‍ കൂടുകയും മൊബൈലില്‍ ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് പിടിയിലായ പ്രതികളിലൊരാളുടെ കൈയ്യില്‍ രാഖി ഓടികൂടിയവരില്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കാണുന്നത്. തുടര്‍ന്ന് രഹസ്യമായി രാഖി ഊരികളയാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതി കൈകൊണ്ട് രാഖി മറച്ചുപിടിക്കുന്നതും വീഡിയോയില്‍ കാണാം.

സേലത്ത് നിന്നാണ്  ഇവര്‍ കഞ്ചാവ് കടത്തിയത്.  വിഷ്ണു, അലോക്, ജിനോ പോള്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വാളയാറില്‍ വെച്ച് പൊലീസും എക്‌സൈസും ഇവരുടെ കാറിനെ കൈകാണിച്ചെങ്കിലും വണ്ടി നിര്‍ത്താതെ പോകുകയായിരുന്നു.

മുമ്പും ഇവര്‍ കഞ്ചാവ് കടത്തിയതിന് കേസില്‍ അകപ്പെട്ടിടുണ്ടെന്ന് പൊലീസ് പറഞ്ഞു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം രാജേഷ്, എക്സൈസ് ഇന്‍സ്പെട്കര്‍ ടി രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.

കഞ്ചാവുകേസില്‍പ്പെട്ട സങ്കിയുടെ കയ്യില്‍ രാഖി

കഞ്ചാവുകേസില്‍പ്പെട്ട സങ്കിയുടെ കയ്യില്‍ രാഖി. പൊട്ടിച്ചുകളയാന്‍ ഉപദേശംനല്‍കി മറ്റൊരു ചാണകം

Posted by Oopers on Friday, February 1, 2019

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here