മൂന്നാം സീറ്റ് അഭിമാനപ്രശ്‌നമെന്ന് യൂത്ത് ലീഗ്; നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുനവ്വറലി തങ്ങള്‍

0
208

മലപ്പുറം(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിനു മൂന്നാം സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ചു മുസ്ലിം യൂത്ത്ലീഗ്. മുസ്ലിംലീഗിന് മൂന്നാം സീറ്റ് എന്നുള്ളത് നമ്മുടെ ക്ലൈമാണ്. ഈ നിലപാടില്‍ നിന്നും ലീഗ് പിന്നോട്ട് പോയിട്ടില്ല. പിന്നോട്ടു പോയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. സീറ്റ് വേണമെന്ന അണികളുടെ വികാരം ഉത്തരവാദിത്വപ്പെട്ട നേതാക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. ലീഗിന് അധിക സീറ്റ് തരില്ലെന്നു കോണ്‍ഗ്രസ് ഇതുവരെ പറഞ്ഞിട്ടില്ല.

ആ വികാരത്തോടെ തന്നയാവും നേതാക്കള്‍ യു.ഡി.എഫില്‍ ചര്‍ച്ച നടത്തുകയെന്നും അതിനു ഫലമുണ്ടാവുമെന്നാണ് നാം വിശ്വസിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസും യൂത്ത്ലീഗ് ദേശീയ ഉപാധ്യക്ഷന്‍ പാണക്കാട് മുഈനലി ശിഹാബ് തങ്ങളും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. മൂന്നു സീറ്റ് ചോദിക്കുമെന്ന് കഴിഞ്ഞ ദിവസം മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും പറഞ്ഞിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here