മിന്നല്‍ ഹര്‍ത്താല്‍ : യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു; ഡീന്‍ കുര്യാക്കോസിന് നിര്‍ണായകമായ കേസ് ഇന്ന് പരിഗണിക്കും

0
156

എറണാകുളം(www.mediavisionnews.in) മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് ഹൈക്കോടതി വിലയിരുത്തി. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് കേസ് അല്പസമയത്തിനുള്ളില്‍ പരിഗണിക്കും.

ഫെയ്‌സ്ബുക്കിലൂടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കേസിനെ നിയമപരമായി നേരിടുമെന്ന് ഡീന്‍ കുര്യാക്കോസ് അറിയിച്ചു. അതേസമയം ഹര്‍ത്താലില്‍ പലയിടത്തും പ്രവര്‍ത്തകര്‍ ആക്രമങ്ങള്‍ നടത്തിയതും കോടതി വിധി ലംഘനം നടത്തിയതിന് പുറമെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് തലവേദനയാകും.

ഇന്നലെ രാത്രി എട്ട് മണിയോടെ കാസര്‍ഗോഡ് കല്യോട്ട് തന്നിത്തോട് റോഡിലെ കണ്ണാടിപ്പാറയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെട്ടത്. കല്യോട്ട് സ്വദേശികളായ കൃപേഷ് (19), ശരത് ലാല്‍ (ജോഷി 24) എന്നിവരാണ് കൊല്ലപ്പെട്ടത്. പെരിയ കല്യോട്ട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കാറിലെത്തിയ അജ്ഞാത സംഘം ഇടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃപേഷ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here