മലപ്പുറത്ത് കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് മൂന്നു യുവാക്കള്‍ മരിച്ചു

0
257

മലപ്പുറം (www.mediavisionnews.in): മലപ്പുറത്ത് കാര്‍ മതിലിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. പൂക്കോട്ടൂരിനടുത്ത് അറവങ്കരയില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചാണ് അപകടം ഉണ്ടായത്. മോങ്ങം സ്വദേശി ബീരാന്‍ കുട്ടിയുടെ മകന്‍ ഉനൈസ്, കൊണ്ടോട്ടി സ്വദേശി അഹമദ് കുട്ടിയുടെ മകന്‍ സനൂപ്, മൊറയൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്റെ മകന്‍ ഷിഹാബുദ്ധീന്‍ എന്നിവരാണു മരിച്ചത്.

പുലര്‍ച്ചെ 2.45നാണു അപകടമുണ്ടായത്. ഇവര്‍ കൊണ്ടോട്ടിയില്‍നിന്നു മലപ്പുറത്തേക്കു വരുമ്പഴായിരുന്നു അപകടം. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here