മമ്മൂട്ടി ചിത്രം ‘യാത്ര’ വിവാദത്തില്‍; കോണ്‍ഗ്രസ് ചിത്രത്തിനെതിരെ രംഗത്ത്

0
243

ദില്ലി(www.mediavisionnews.in): മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആറായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയിരിക്കുന്നത്. വിവിധ ഭാഷകളില്‍ മൊഴിമാറ്റിയും ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തിനെതിരെ ഇപ്പോള്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. 

ചിത്രത്തില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപണം. ഇതിന് പിന്നില്‍ ഹിഡന്‍ അജന്‍ഡ ഉണ്ടെന്ന് ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് വക്താവ് ജന്‍ഗ ഗൗതം പറഞ്ഞു. ചിത്രം കോണ്‍ഗ്രസിനെ ഉന്നം വയ്ക്കുന്നുവെന്ന് ജന്‍ഗ ഗൗതം ആരോപിച്ചു. 

സോണിയ ഗാന്ധിയെ ലക്ഷ്യം വെച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ ഹിഡന്‍ അജന്‍ഡ ഉണ്ട്. ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യുന്നതിനുളള ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണ് നടന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു

ഇത് ഒരു ബയോപിക് അല്ല ബയോ ട്രിക്കാണ് എന്നാണ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്‍ രഘുവീര റെഡ്ഡിയുടെ വിമര്‍ശനം. രാജശേഖര റെഡ്ഡി ഒരു ശരിയായ കോണ്‍ഗ്രസുകാരനാണെന്ന് ചിത്രീകരിക്കാന്‍ ചിത്രത്തിന്‍റെ പിന്നിലുളളവര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here