മധ്യപ്രദേശില്‍ ഇരട്ടകുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; 6 പേര്‍ അറസ്റ്റില്‍

0
206

ലക്‌നൗ(www.mediavisionnews.in): മധ്യപ്രദേശില്‍ ഇരട്ടകളായ ബാലന്‍മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍. ചിത്രകൂടിലെ വ്യവസായി ബ്രിജേഷ് റാവത്തിന്റെ മക്കളായ ശ്രേയാന്‍ഷ്, പ്രിയാന്‍ഷ് എന്നിവരെയാണ് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ബന്ധയില്‍ യമുനാ നദിയില്‍നിന്നാണ് ആറു വയസുമാത്രം പ്രായമുള്ള കുട്ടികളുടെ മൃതദേഹം ലഭിച്ചത്.

ഫെബ്രുവരി 12 ന് മധ്യപ്രദേശിലെ ചിത്രകൂടില്‍ സ്‌കൂള്‍ ബസില്‍നിന്ന് മുഖം മൂടി ധരിച്ച രണ്ടംഗ സംഘം തോക്കു ചൂണ്ടിയാണ് കുട്ടികളെ തട്ടിയെടുത്തത്. മോചന ദ്രവ്യത്തിനായാണ് കുട്ടികളെ കടത്തിയത്. സാറ്റ്‌ന ജില്ലയിലെ സദ്ഗുരു പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. സ്‌കൂളില്‍നിന്നും മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം ബസില്‍ കയറി തോക്കു ചൂണ്ടി കുട്ടികളെ തട്ടിയെടുക്കുകയായിരുന്നു.

കുട്ടികളെ മോചിപ്പിക്കാന്‍ സംഘം ആദ്യം 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ 19 ന് 20 ലക്ഷം രൂപ ബ്രിജേഷ് സംഘത്തിനു കൈമാറി. എന്നാല്‍ പണം ലഭിച്ചതോടെ സംഘം ഒരു കോടി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്‍കാന്‍ തയാറാകാതെ വന്നതോടെ കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ പ്രതികളായ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here