മദീനയുടെ വിവിധ ഭാഗങ്ങളില്‍ കനത്തമഴ ; 2 പേര്‍ മരിച്ചു; കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു

0
263

മദീന(www.mediavisionnews.in): മദീനയുടെ വിവിധ പ്രദേശങ്ങളിലുണ്ടായ മഴയില്‍ വലിയ നാശനഷ്ടങ്ങളില്‍ രണ്ട് പേര്‍ മരിച്ചു.11 പേരെ രക്ഷപ്പെടുത്തി. വെള്ളക്കെട്ടുകളിലും താഴ്‌വാരങ്ങളിലും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം യാന്പു, മദീന മേഖലകളില്‍ ഉണ്ടായത്.

നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. 100 ലധികം പേരെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി. രണ്ട് പേരാണ് വിവിധയിടങ്ങളിലായി മരിച്ചത്. പതിനാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പൊലീസുമായി സഹകരിച്ച് മുന്‍ കരുതലെന്നോണം ആറ് റോഡുകള്‍ അടച്ചു. നിറഞ്ഞ താഴ്‌വരകളിലൂടെ സാഹസികമായി മുറിച്ചു കടക്കാന്‍ ശ്രമിച്ചതാണ് കൂടുതല്‍ അപകടമുണ്ടാക്കിയത്.

മഴദുരിത ബാധിത പ്രദേശങ്ങള്‍ എത്രയും വേഗം പൂര്‍വ സ്ഥിതിയിലാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോടും ശ്രമങ്ങള്‍ നടത്താന്‍ മദീന ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  ഉടന്‍ തന്നെ വേണ്ട നടപടികള്‍ ചെയ്യാന്‍ ശ്രമങ്ങള്‍ തുടരുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here