പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രിയെ പിന്നില്‍ നിന്ന് കയറിപിടിച്ച് ത്രിപുര മന്ത്രി; വീഡിയോ

0
487

ത്രിപുര(www.mediavisionnews.in): പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രിയെ പിന്നില്‍ കയറിപിടിച്ച ത്രിപുര കായിക മന്ത്രിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീഡിയോ പ്രചരിച്ചതോടെ മന്ത്രിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

ഈ മാസം ഒമ്പതിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മന്ത്രി കുരുക്കിലായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും പങ്കെടുത്ത ചടങ്ങില്‍ വേദിയില്‍ വച്ചായിരുന്നു മന്ത്രി മനോജ് കാന്തി ദേബ് വനിതാ മന്ത്രിയെ കയറിപിടിച്ചത്. പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെ മന്ത്രി മനോജ് കാന്തി ദേബ് വനിതാ മന്ത്രിയെ പിന്നില്‍ നിന്ന് കയറിപിടിച്ചു. ഉടന്‍ തന്നെ വനിതാ മന്ത്രി മനോജ് കാന്തി ദേബിന്റെ കൈ തട്ടി മാറ്റുന്നുണ്ട്.

വേദിയില്‍ തിരക്ക് ഇല്ലാഞ്ഞിട്ടും വീണ്ടും വനിതാ മന്ത്രിയോട് ചേര്‍ന്ന് നില്‍ക്കാനും മനോജ് കാന്തി ദേബ് ശ്രമിക്കുന്നുണ്ട്. എത്രയും വേഗം മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യവുമായി ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ദാര്‍ രംഗത്ത് വന്നിട്ടുണ്ട്. പരസ്യമായി സഹപ്രവര്‍ത്തകയെ അപമാനിക്കുന്ന രീതിയിലാണ് മന്ത്രി പെരുമാറിയത്. വനിതാ മന്ത്രിയെ മോശമായി പെരുമാറിയ മന്ത്രിയെ അറസ്റ്റ് ചെയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here