പോലീസിന്റെ സംഘ്പരിവാർ പ്രീണനത്തിനും, ന്യൂനപക്ഷ വേട്ടക്കെതിരേയും കുമ്പള, മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗ് മാർച്ച്

0
255

മഞ്ചേശ്വരം(www.mediavisionnews.in) : ശബരിമല കർമ്മ സമിതി നടത്തിയ ഹർത്താലിന്റെ മറവിൽ സംഘ്പരിവാർ പ്രവർത്തകർ ആസൂത്രണംചെയ്ത വർഗ്ഗീയ കലാപങ്ങൾക്ക് നേതൃത്വം നൽകിയ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ന്യൂനപക്ഷ മുസ്ലിം യുവാക്കളെ കള്ളക്കേസിൽ കുടുക്കുന്ന പൊലീസിനെതിരെ മുസ്ലീം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കുന്നു. ഫെബ്രുവരി ആറിന് രാവിലെ 10 മണിക്ക് കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളിലേക്കാണ് യൂത്ത് ലീഗ് മാർച്ച്.

ബായാറിൽ കരീം മുസ്ലിയാരെ അക്രമിച്ച യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഹർത്താൽ ദിനത്തിൽ ബന്തിയോട് നടത്തിയ അക്രമകാരികളായ ആർ.എസ് എസുകാരെ അറസ്റ്റ് ചെയ്യുന്നതിനു പകരം അക്രമത്തിന് ഇരയായ മുസ്ലിം യുവാക്കളെയും പോലീസിനെ സഹായിച്ചവരെയും കുടുക്കാനാണ് എഫ്.ഐ.ആർ തയ്യാറാക്കിയിട്ടുള്ളത്. കടകളും മറ്റു സ്ഥാപനങ്ങളും തകർക്കുന്ന വീഡിയോദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള അക്രമകാരികൾക്ക് പോലീസ് സംരക്ഷണം നൽകുന്നു. ബന്തിയോട്, ബായാർ, കുഞ്ചത്തൂർ, തലക്കി തുടങ്ങിയ പ്രദേശങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ യഥാർത്ഥ പ്രതികളെ ഒഴിവാക്കി നിരപരാധികളെയാണ് പോലീസ് വേട്ടയാടുന്നത്. ഈ പ്രദേശങ്ങളിൽ കർണാടകയിൽ നിന്നുള്ള ഗുണ്ടകളെയാണ് ബിജെപി നേതൃത്വം അക്രമത്തിന് ഉപയോഗിക്കുന്നത്. എന്നാൽ അതിർത്തി കടന്നു വരുന്ന അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് കൂട്ടാക്കത്തതാണ് അക്രമങ്ങൾ തുടർ സംഭവങ്ങളാകാൻ കാരണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആരോപിച്ചു.

പ്രസിഡണ്ട് സൈഫുള്ള തങ്ങൾ അധ്യക്ഷതവഹിച്ചു. എ.കെ.എം അഷ്റഫ്, യൂസഫ് ഉളുവാർ, അസീസ് കളത്തൂർ, മാഷൂഖ് ഉപ്പള, റസാഖ് ആചക്കര , ബഷീർ മൊഗർ സംസാരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here