പൊന്ന് പൊള്ളുന്നു: സ്വര്‍ണവില കാല്‍ലക്ഷം കടന്ന് കുതിക്കുന്നു

0
204

തിരുവനന്തപുരം(www.mediavisionnews.in) : സംസ്ഥാനത്ത് സ്വര്‍ണവില കാല്‍ലക്ഷം കടന്നു. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഫെബ്രുവരി 19 ലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമിന് 30 രൂപയുടെയും പവന്‍ 240 രൂപയുമാണ് സ്വര്‍ണത്തിന് ഇന്ന് വില കൂടിയത്. 

ഇന്നലെ ഗ്രാമിന് 3,115 രൂപയും പവന് 24,920 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി ഒന്നിന് ഗ്രാമിന് 3,090 രൂപയും പവന്‍ 24,720 രൂപയുമായിരുന്നു നിരക്ക്.  

വിവാഹ ആവശ്യകത വര്‍ദ്ധിച്ചതും, രൂപയുടെ മൂല്യത്തകര്‍ച്ചയും, അമേരിക്കയില്‍ തുടരുന്ന ഭരണ- ധനകാര്യ പ്രതിസന്ധിയും, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധനയുമാണ് വില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ ഇടയാക്കിയ കാരണങ്ങള്‍. രാജ്യത്തെ സ്വർണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുൻവർഷങ്ങളിൽ 1000 ടൺ വരെ ഇറക്കുമതിയുണ്ടായിരുന്ന സ്വർണ്ണം ഇപ്പോൾ 750 മുതൽ 800 ടൺ വരെ ആയി കുറഞ്ഞിട്ടുണ്ട്. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here