പെരിയയില്‍ വീണ്ടും സംഘര്‍ഷം: പി. കരുണാകരന്‍ എംപിയെയും കെ. കുഞ്ഞുരാമന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് തടഞ്ഞു

0
281

കാസര്‍കോട്(www.mediavisionnews.in): രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കാസര്‍ഗോഡ് പെരിയയില്‍ വീണ്ടും സംഘര്‍ഷം. ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് അക്രമം നടന്ന പ്രദേശങ്ങളില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശിക്കാനെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായണ്. കാസര്‍ഗോഡ് എംപി പി. കരുണാകരനും ഉദുമ എംഎല്‍.എ കെ. കുഞ്ഞുരാമന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പെരിയയില്‍ സന്ദര്‍ശനം നടത്തുന്നത്. ഇവര്‍ പെരിയ ജംങ്ഷനില്‍ എത്തിയപ്പോള്‍ സ്ത്രീകളെ മുന്‍നിര്‍ത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിരോധം തീര്‍ക്കുകയായിരുന്നു.

ജനപ്രതിനിധികള്‍ സിപിഎമ്മുകാരുടെ വീട് മാത്രമായി സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ബലപ്രയോഗം നടത്തിയെങ്കിലും പിരിഞ്ഞ് പോകാന്‍ ഇവര്‍ തയാറായിട്ടില്ല. സംഘര്‍ഷം രൂക്ഷമായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ യൂത്ത് കോണ്‍ഗ്രസിന് പിന്തുണയുമായും സിപിഎം നേതാക്കള്‍ പി. കരുണാകരനും പിന്തുണമായും രംഗത്തെത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here