മലപ്പുറം(www.mediavisionnews.in): പൊന്നാനിയില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിക്കണമെന്ന് എം.എല്‍.എമാര്‍ പാണക്കാട് ഹൈദരലി തങ്ങളോട് ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടി പൊന്നാനിയില്‍ മല്‍സരിച്ചാല്‍ മികച്ച ഭൂരിപക്ഷം ലഭിക്കുന്നതോടൊപ്പം പാര്‍ട്ടിയുടെ സംഘടനാ അടിത്തറ ശക്തിപ്പെടുമെന്നും എട്ട് എം.എല്‍.എമാര്‍ അറിയിച്ചു.
പാണക്കാട്ട് ചേര്‍ന്ന നേതൃയോഗത്തില്‍ പാര്‍ട്ടിയുടെ എം.എല്‍.എമാരും എം.പിമാരുമാണ് പങ്കെടുത്തത്. അധ്യക്ഷന്‍ ഹൈദരലി തങ്ങളും ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി.എ മജീദും സാദിഖലി തങ്ങളും മാത്രമാണ് ഇവരെ കൂടാതെ യോഗത്തില്‍ ഉണ്ടായിരുന്നത്.
ഇ.ടി മുഹമ്മദ് ബഷീറിന് കുറച്ചുകൂടി സുരക്ഷിതമായ മണ്ഡലം മലപ്പുറമാണെന്നും ഇവര്‍ യോഗത്തില്‍ പറഞ്ഞു.
പാര്‍ട്ടി മൂന്നാമതൊരു ലോക്സഭാ സീറ്റ് ആവശ്യപ്പെടരുതെന്ന് കുഞ്ഞാലിക്കുട്ടി പക്ഷക്കാരായ എന്‍.ഷംസുദ്ദീനും കെ.എം ഷാജിയും ലീഗ് നേതൃയോഗത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ആവശ്യമുള്ള സ്ഥിതിയുണ്ടെന്ന് കെ.എം ഷാജി യോഗത്തില്‍ വാദിച്ചു. കൂടുതല്‍ നിയമസഭാ സീറ്റുകളാണ് ചോദിക്കേണ്ടതെന്ന് എന്‍.ഷംസുദ്ദീനും വ്യക്തമാക്കി.