പശു കടത്താരോപിച്ചു എന്‍.എസ്.എ. ചുമത്തിയ മധ്യപ്രദേശ് ഗവ. നടപടി പിന്‍വലിക്കണം: എം.എസ്.എഫ്

0
223

വയനാട്(www.mediavisionnews.in): പശു കടത്തരോപിച്ചു മൂന്ന് യുവാക്കളുടെ മേൽ എൻ.എസ്.എ.(നാഷണൽ സെക്യൂരിറ്റി ആക്റ്റ് ) ചുമത്തിയ കോൺഗ്രസ്സ് ഭരിക്കുന്ന മധ്യപ്രദേശ് ഗവണ്മെന്റ് നടപടി പിൻവലിക്കണമെന്ന് എംഎസ്എഫ് ദേശീയ കമ്മിറ്റി. ഉത്തരേന്ത്യയിൽ ബിജെപി ഗവൺമെന്റുകൾ നടപ്പിലാക്കി വന്ന ഭരണകൂട ഭീകരത അതേപടി തുടരുന്നത് കോൺഗ്രസ്സ് നേതൃത്വത്തിലുള്ള മതേതര സർക്കാരിന് ഭൂഷണമല്ലെന്നു എം.എസ്.എഫ്. ദേശീയ ക്യാമ്പിൽ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

ജാതി മത ഭേദമന്യേ ഉത്തരേന്ത്യയിലെ സാധാരണക്കാരുടെ ജീവിതോപാധിയാണ് കന്നുകാലി വ്യാപാരവും പരിപാലനവും. ഈ ജീവിതോപാധിയെ തകർക്കുക വഴി കുത്തകകളെ സഹായിക്കാനുള്ള ഒളിയജണ്ടയാണ്‌ സംഘ്പരിവാറിനുള്ളത്. അധികാരത്തിലെത്താനുള്ള കുറുക്കുവഴിയായ വർഗീയത വളർത്തുന്നതിനും ബി.ജെ.പി. ഈ വിഷയത്തെ സമർത്ഥമായി ഉപയോഗിച്ചു. ഇതിന്റെ പേരിൽ നിരവധി യുവാക്കളെ പീഡിപ്പിക്കുകയും ആൾക്കൂട്ട കൊലപാതകം നടത്തുകയും ചെയ്തതിന് എതിരെയുള്ള വികാരത്തിന്റെ വിധിയെഴുത്തായിരുന്നു രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് സർക്കാരിനെ അധികാരത്തിലേറ്റിയത്. ദളിത്‌ -മുസ്ലിം -പിന്നോക്ക വിഭാഗങ്ങളുടെ ജീവിതോപാധിയായ കന്നുകാലി വളർത്തലും വ്യാപാരവും സംരക്ഷിക്കുന്നതിന് പകരം ബിജെപി നയങ്ങൾ പിന്തുടർന്ന് പശുകടത്തരോപിച്ചു അന്യായമായി എൻ.എസ്.എ.ചുമത്തിയ കോൺഗ്രസ്സ് ഗവണ്മെന്റ് നടപടിയെ എം.എസ്.എഫ്. ശക്തമായി അപലപിച്ചു.ദേശീയ സെക്രട്ടറി ഇ. ഷമീർ അവതരിപ്പിച്ചു സോണൽ സെക്രട്ടറി അസീസ് കളത്തൂർ പിന്തുണച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here