ദുബായ് മംഗൽപാടി കെ എം സി സി മീറ്റ്: അയ്യൂർ യുണൈറ്റഡും സൂപ്പർ സ്റ്റാർ പഞ്ചയും ജേതാക്കൾ

0
203

ദുബായ് (www.mediavisionnews.in) : മംഗൽപാടി പഞ്ചായത്ത് കെ.എം.സി.സി സംഘടിപ്പിച്ച കുടുംബ സംഗമവും കായിക മത്സരങ്ങളും അതിവിപുലമായ പരിപാടികളോടെ ഖിസൈസിലുള്ള അമിറ്റി സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെട്ടു. പരിപാടിയോടൊപ്പം നാട്ടിൽ നിന്നെത്തിയ പ്രമുഖ വ്യക്തികളെ ആദരിച്ചു.

മംഗൽപാടി പഞ്ചായത്തിലെ ടീമുകളെ ഉൾപ്പെടുത്തി നടത്തിയ സോക്കർ ലീഗിൽ, അയ്യൂർ യുണൈറ്റഡ് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ കരുത്തരായ ടി എഫ് സി ബന്തിയോടിനെ അവസാന നിമിഷത്തിൽ നേടിയ ഏക ഗോളിന് പരാചയപ്പെടുത്തിയാണ് അയ്യൂർ കിരീടത്തിൽ മുത്തമിട്ടത്. ടൂർണമെന്റിലെ മികച്ച താരമായി ശൈഫാസ് ചെപ്പി ഉപ്പളയെ തെരഞ്ഞെടുത്തു.

പരിപാടിയുടെ ഭാഗമായി നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ സൂപ്പർ സ്റ്റാർ പഞ്ച ജേതാക്കളായി. ഫൈനൽ മത്സരത്തിൽ മണിമുണ്ട ബ്രദേഴ്സിനെയാണ് പഞ്ചം പരാചയപ്പെടുത്തിയത്. ടൂർണമെന്റിലെ മികച്ച താരമായി മജീദ് പച്ചംബളയെ തെരഞ്ഞെടുത്തു.

പരിപാടിയുടെ ഭാഗമായി നടത്തപ്പെട്ട പാചക മത്സരങ്ങളും, പ്രബന്ധ മത്സരവും, കുട്ടികൾക്കുള്ള വിവിധ മത്സരങ്ങളും, മംഗൽപാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യുഎഇയിൽ ഉള്ള പ്രവാസി കുടുംബൾക്ക് വേറിട്ട മികച്ച ഒരു അനുഭവമായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here