ടി20യില്‍ അത്യപൂര്‍വ്വ നാണക്കേടിന്റെ റെക്കോര്‍ഡുമായി ധോണി

0
202

മുംബൈ (www.mediavisionnews.in) : ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണിയെ തേടി നാണക്കേടിന്റെ റെക്കോര്‍ഡ്. മത്സരത്തില്‍ 31 പന്തില്‍ 39 റണ്‍സെടുത്ത് ധോണി ടോപ് സ്‌കോററായിരുന്നു. ഇതാണ് ധോണിയെ തേടി നാണക്കേടിന്റെ റെക്കോര്‍ഡ് എത്താന്‍ കാരണം.

ടി20 മത്സരങ്ങളില്‍ താന്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയപ്പോഴെല്ലാം ഇന്ത്യ തോറ്റെന്ന നാണക്കേടാണ് ധോണിക്ക് തേടിയെത്തിയിരിക്കുന്നത്. ഇത് അഞ്ച് തവണയാണ് ടി20 മത്സരങ്ങളില്‍ ധോണി ടോപ് സ്‌കോററാകുന്നതും ഇന്ത്യ തോല്‍ക്കുകയും ചെയ്യുന്നത്.

2012 ല്‍ സിഡ്‌നിയില്‍ ഓസീസിനെതിരെയായിരുന്നു ആദ്യമായി ഇന്ത്യ ഇത്തരത്തില്‍ തോറ്റത്. അന്ന് ഓസ്‌ട്രേലിയക്കെതിരെ ധോണി 48 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ 31 റണ്‍സിന്റെ പരാജയമായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. 2012 ലും 2017 ലും ഇംഗ്ലണ്ടിനെതിരെയും, 2016 ലും, 2019 ലും ന്യൂസിലന്‍ഡിനെതിരെ യുമാണ് ധോണി ഇന്ത്യയുടെ ടോപ്സ്‌കോററാവുകയും ടീം പരാജയപ്പെടുകയും ചെയ്തത്.

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ തോല്‍വി 80 റണ്‍സിനായിരുന്നു. മത്സരത്തില്‍ ന്യൂസിലന്‍ഡ് നേടിയ 220 റണ്‍സ് വിജയ ലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യ വെറും 139 റണ്‍സില്‍ പുറത്താവുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here