ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍; നോര്‍ത്ത് സോണില്‍ മത്സരങ്ങള്‍ ഉപ്പളയിൽ ആരംഭിച്ചു

0
316

ഉപ്പള (www.mediavisionnews.in): കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ നോര്‍ത്ത് സോണ്‍ പോരാട്ടങ്ങള്‍ക്ക് ഉപ്പളയില്‍ തുടക്കം കുറിച്ചു. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുക.

എം.എസ്.സി മൊഗ്രാല്‍, മിറാക്കിള്‍ കമ്പാര്‍, സിറ്റിസണ്‍ ഉപ്പള, നാഷനല്‍ കാസര്‍ഗോഡ്, ബ്ളേസ് തളങ്കര, ബാജിയോ ഫാന്‍സ് ഉദുമ, നാഷനല്‍ ചെമ്പിരിക്ക തുടങ്ങിയ ടീമുകളാണ് നോര്‍ത്ത് സോണില്‍ മത്സരിക്കുന്നത്. ചാംപ്യന്‍ഷിപ്പ് മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട് ഉദ്ഘാടനം ചെയ്തു.

ഡി.എഫ്.എ സെക്രട്ടറി ടി.കെ.എം മുഹമ്മദ് റഫീക്ക് അധ്യക്ഷത വഹിച്ചു. ഡി.എഫ്.എ ട്രഷറര്‍ അഷ്റഫ് ഉപ്പള, വൈസ് പ്രസിഡണ്ട് വീരമണി, കബീര്‍ കമ്പാര്‍, സിദ്ദീക്ക് ചക്കര, അക്തര്‍ സിറ്റിസണ്‍, അബ്ദുല്‍ റഷീദ് സിറ്റിസണ്‍, ഹനീഫ് ബി.എസ്, ജമീല സിദ്ദീക്ക്, ബി.എം മുസ്തഫ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. അസീം മണിമുണ്ട ഉദ്ഘാടനവും കലീല്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ എം.എസ്.സി മൊഗ്രാല്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് നാഷനല്‍ ചെമ്പിരിക്കയെ പരാജയപ്പെടുത്തി. മൊഗ്രാലിന് വേണ്ടി രിഫായിയും റനിലും ഓരോ ഗോള്‍ വീതം നേടി. മത്സരത്തിലെ മികച്ച താരമായി എം.എസ്.സി മൊഗ്രാലിന്‍റെ റനിലിനെ തെരഞ്ഞെടുത്തു. നാളെ നടക്കുന്ന ചാംപ്യന്‍ഷിപ്പിലെ രണ്ടാം മത്സരത്തില്‍ ബാജിയോ ഫാന്‍സ് ഉദുമയും ബ്ളേസ് തളങ്കരയും തമ്മില്‍ ഏറ്റുമുട്ടും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here