ജമ്മുകശ്മീരില്‍ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍; കരാര്‍ ലംഘിച്ച് വെടിവെപ്പ് തുടരുന്നു; അഞ്ച് സൈനിക പോസ്റ്റുകള്‍ തകര്‍ത്ത് ഇന്ത്യ തിരിച്ചടിക്കുന്നു

0
210

ജമ്മു കശ്മീര്‍(www.mediavisionnews.in): ‍ ജമ്മുകശ്മീരില്‍ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍. അതിര്‍ത്തിയില്‍ പാക് സൈനികര്‍ കരാര്‍ ലംഘിച്ച് വെടിവെപ്പ് തുടരുകയാണ്. ഗ്രാമീണരെ മറയാക്കി മോര്‍ട്ടാര്‍, മിസൈല്‍ ആക്രമണം പാക്കിസ്ഥാന്‍ നടത്തി. ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റു. ഇതോടെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്.

പ്രദേശത്തെ വീടുകളില്‍ നിന്നാണ് മോര്‍ട്ടാര്‍ ആക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളും നടക്കുന്നത്. എന്നാല്‍ പ്രദേശവാസികളില്‍ നിന്ന് അകലെയുള്ള പാക് പോസ്റ്റുകളാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്നും സൈനിക വക്താവ് പറഞ്ഞു. തിരിച്ചടിച്ച ഇന്ത്യ പാകിസ്താന്റെ അഞ്ച് സൈനിക പോസ്റ്റുകള്‍ തകര്‍ത്തുവെന്ന് സൈന്യം അറിയിച്ചു.

ഇന്നലെ വൈകീട്ട് ആറരയോടെയാണ് പാക് സൈന്യം ആക്രമണം തുടങ്ങിയത്. രജൗരി, പൂഞ്ച് ജില്ലകളിലായി 15 പ്രദേശങ്ങളെ ലക്ഷ്യം വെച്ചാണ് പാകിസ്താന്റെ ആക്രമണം നടക്കുന്നത്. പൂഞ്ചിലെ കൃഷ്ണ ഗാട്ടി, ബാലാക്കോട്ടെ, മാന്‍കോട്ടെ, താര്‍ക്കണ്ടി, രജൗരിയിലെ കലാല്‍, ബാബ ഖോരി, കല്‍സിയാന്‍, ലാം, ജന്‍ഗര്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടക്കുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here