ന്യൂ ഡല്‍ഹി (www.mediavisionnews.in) : ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിന്റെ പുതിയ പ്രത്യേകതകളിലൊന്നായ ഫേസ് ലോക്കും ടച്ച് ഐഡിയും അവതരിപ്പിച്ചു. ബീറ്റപതിപ്പായ 2.19.20.19ല്‍ ഈ പ്രത്യേകതകള്‍ അനുഭവിക്കാമെന്ന് പ്രമുഖ ടെക് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ.ഒ.എസ് പ്ലാറ്റ്ഫോമില്‍ അതും പരീക്ഷണാര്‍ത്ഥമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ എല്ലാ ഐഫോണുകളിലും ഈ ബീറ്റാപതിപ്പ് തുടക്കത്തില്‍ ലഭിക്കില്ല.
ഈ പ്രത്യേകതളെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, എല്ലാവരിലും ഇപ്പോള്‍ എത്തിക്കുന്നില്ലെന്നും പുതിയ പരിഷ്കരണങ്ങളോടെ എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും വൈകാതെ എത്തുമെന്നുമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
ചാറ്റുകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പ് വരുത്താനാണ് പുതിയ പ്രത്യേകതകള്‍. എന്‍ഡ് ടു എന്‍ഡ് ഡിസ്ക്രിപ്ഷന്‍ എന്നതും വാട്സ്ആപ്പിന് മാത്രം അവകാശപ്പെട്ടതാണ്. അതേസമയം ഫേസ്ബുക്കിന്റെ കീഴിലുള്ള മെസേജിങ് ആപ്ലിക്കേഷനുകളായ വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നിവയെ ഒന്നിപ്പിക്കാനുള്ള നീക്കവും ചര്‍ച്ചയായിരുന്നു.