കോഴിക്കോട്(www.mediavisionnews.in) : കടലുണ്ടിയില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണ് 60 ഓളം പേര്‍ക്ക് പരിക്ക്. കടലുണ്ടിയിലെ സന്ധ്യാ മിനി സ്റ്റേഡിയത്തിലായിരുന്നു സംഭവം. താല്‍ക്കാലികമായി നിര്‍മിച്ച ഗ്യാലറിയാണ് തകര്‍ന്നുവീണത്.
ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ടീം കടലുണ്ടി സംഘടിപ്പിച്ച സെവന്‍സ് ടൂര്‍ണമെന്റിലെ ഫൈനല്‍ മല്‍സരം ആരംഭിക്കുന്നതിനു മുന്‍പായിരുന്നു സംഭവം.
തകര്‍ന്നുവീണ ഗാലറിയില്‍ ഇരുന്നൂറിലധികം ആളുകളുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ നല്കുന്ന വിവരം. അപകടം നടന്ന പ്രദേശത്ത് തടിച്ചുകൂടിയ ജനങ്ങളെ പൊലീസ് ഏറെ പണിപ്പെട്ടാണ് നീക്കിയത്.