കോടികളുടെ പിഴ കിട്ടി: 13 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇനി ടിക് ടോക്ക് ഉയോഗിക്കാനാവില്ല

0
243

ന്യൂഡല്‍ഹി (www.mediavisionnews.in):  ഉപയോക്താക്കളുടെ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ടിക് ടോക്. 13 വയസില്‍ താഴെയുള്ള കുട്ടികളെ വീഡിയോ അപ് ലോഡ് ചെയ്യുന്നതിനും അഭിപ്രായം പറയുന്നതിനും പ്രൊഫൈല്‍ ഉണ്ടാക്കുന്നതിനും സന്ദേശങ്ങള്‍ അയക്കുന്നതിനും ഇനി ടിക് ടോക് അനുവദിക്കില്ല. ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയമം ടിക് ടോക്ക് പാലിക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം.

ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് (COPPA) നിയമം ലംഘിച്ചതിന്റെ പേരില്‍ കുട്ടികളുടെ വീഡിയോകള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ കമ്മീഷന്‍ ടിക് ടോക്കിന് 55 ലക്ഷം ഡോളര്‍ (39.14 കോടിയിലധികം രൂപ) പിഴ ചുമത്തിയിട്ടുണ്ട്. 13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആപ്ലിക്കേഷനോ വെബ്‌സൈറ്റുകളോ ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണമെന്ന് അനുശാസിക്കുന്ന നിയമമാണിത്.

ബുധനാഴ്ചമുതല്‍ കുട്ടികള്‍ക്കുള്ള നിയന്ത്രണം പ്രാബല്യത്തില്‍ വരും. ഇതോടെ ഇതുവരെ ടിക്ക് ടോക്കില്‍ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ള 13 വയസില്‍ താഴെയുള്ള കുട്ടികളുടെ വീഡിയോകള്‍ നീക്കം ചെയ്യപ്പെടും. 13 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വീഡിയോകള്‍ നീക്കം ചെയ്യപ്പെട്ടതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ വയസ് തെളിയിക്കുന്ന അംഗീകൃത രേഖകള്‍ ടിക് ടോക് ആവശ്യപ്പെട്ടേക്കാം. അതേസമയം ഈ നിയന്ത്രണം ആഗോളതലത്തില്‍ കൊണ്ടുവരുമെന്ന് വ്യക്തമല്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here