കാസര്‍കോട് ഇരട്ടക്കൊലപാതകം: പെരിയയ്ക്ക് പുറത്ത് ഉള്ള സിപിഎം നേതാക്കൾക്കും പങ്കെന്ന് ഒന്നാം പ്രതി

0
261

കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ പെരിയയ്ക്ക് പുറത്തുള്ള സിപിഎം നേതാക്കള്‍ക്കും പങ്കെന്ന് മുഖ്യപ്രതി പീതാംബരന്‍. കൊലപാതകം നടത്തിയതിന് ശേഷം സംഘം സിപിഎം ഉദുമ എരിയ നേതാവിനെ ബന്ധപ്പെട്ടു. മുൻ ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൂടിയായ നേതാവിനെയാണ് ബന്ധപ്പെട്ടത്. ഇയാൾ നൽകിയ ഉപദേശ പ്രകാരമാണ് പ്രതികൾ വസ്ത്രങ്ങൾ കത്തിച്ചത്.

ഏരിയ ഭാരവാവാഹിയാണ് അഭിഭാഷകനെ വിളിച്ച് ഉപദേശം തേടിയത്. വെളുത്തോളിയിലെ പ്രാദേശിക നേതാവിന്റെ വീട്ടിൽ എത്തിയാണ്  കൊലപാതക സംഘം കുളിച്ചത്. അതിന് ശേഷം ചട്ടഞ്ചാൽ ഏരിയ കമ്മിറ്റി ഓഫീസിൽ തങ്ങി. പ്രാദേശിക പ്രശ്നങ്ങളെന്നും പ്രതികളെ പാർട്ടി സഹായിച്ചിട്ടില്ലെന്നും ആയിരുന്നു നേരത്തെ പാർട്ടി നിലപാട്. ഇത് തിരുത്തുന്നതാണ് ഒന്നാം പ്രതിയുടെ മൊഴി. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here