കാന്‍സര്‍ രോഗ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം ഇനി ഹെല്‍ത്ത് മാളില്‍

0
196

കാസര്‍കോട് (www.mediavisionnews.in): വര്‍ദ്ദിച്ചു വരുന്ന വിവിധ തരം കാന്‍സര്‍ രോഗങ്ങളെ രോഗാരംഭത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കാനും രോഗം വരുന്നതിനെ തടയാനുള്ള മുന്‍കരുതലുകളെ കുറിച്ചും ‘കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് ‘ഫെബ്രുവരി 10 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കാസര്‍കോട് പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ചു ഹെല്‍ത്ത് മാള്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.ബി യൂസഫിന്റെ അദ്ധ്യക്ഷതയില്‍ കാസര്‍കോട് എ.എസ്.പി ശ്രീമതി ഡി ഷില്‍പ്പ ഐ പി എസ് ഉദ്ഘാടനം ചെയ്യും.

മൂത്രാശയ കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, ബ്രെസ്റ്റ് കാന്‍സര്‍, വായയിലെ കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍ എന്നീ വിവിധ തരം കാന്‍സറുകളെ കുറിച്ച് മംഗലാപുരത്തെ പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ദരായ ഡോ.അത്യമാന്‍, ഡോ.സന്തോഷ് റാവു, സോ.ശരത്ചന്ദ്ര ശങ്കര്‍, യൂറോളജിസ്റ്റ് ഡോ.മുഹമ്മദ് സലീം, പത്തോളജിസ്റ്റ് ഡോ.സാഹിദ അബൂബക്കര്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസും രോഗ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കും.

ചടങ്ങില്‍ വനിതാ സെല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ നിര്‍മ്മല, കാസര്‍കോട് പോലീസ് ഇന്‍സ്‌പെക്ടര്‍ വി.വി. മനോജ്, സബ് ഇന്‍സ്‌പെക്ടര്‍ പി.അജിത് കുമാര്‍, ജനമൈത്രി പോലീസ് സി ആര്‍ ഒ – കെ പി വി രാജീവന്‍, കാസര്‍കോട് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ.മൊയ്തീന്‍ കുഞ്ഞി, കാസര്‍കോട് മുനിസിപ്പാലിറ്റി കുടുമ്പ ശ്രീ ചെയര്‍പേഴ്‌സണ്‍ സുഹറ എന്നിവര്‍ സംബന്ധിക്കും.

ശേഷം കുറഞ്ഞ നിരക്കില്‍ കാന്‍സര്‍ രോഗ നിര്‍ണ്ണയ ചെക്കപ്പ് ക്യാമ്പ് ഉല്‍ഘാടനവും തുടര്‍ന്നുള്ള എല്ലാ ചൊവ്വ , വെള്ളി ദിവസങ്ങളിലും ഓങ്കോളജി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചെക്കപ്പ് ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക. 4994 222226, 95443 22226

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here