കരീം മൗലവിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഭീഷണിപ്പെടുത്തുന്നതായി യുവാവിന്റെ പരാതി

0
282

ബായാർ(www.mediavisionnews.in): ഹർത്താൽ ദിവസം വഴി യാത്രക്കാരനായ മദ്രസാ അദ്ധ്യാപകൻ കരീം മൗലവിയെ ആക്രമിച്ച കേസിൽ പ്രതിയായ പ്രസാദ് എന്ന പാച്ചു ജാമ്യത്തിൽ ഇറങ്ങിയ ശേഷം യുവാവിനെ ഭീഷണിപ്പെടുത്തിയതായി പരാതി.

ബദിയാറിലെ വിനയ എന്ന യുവാവിനെയാണ് ഭീഷണിപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ-ൽ പ്രവർത്തിക്കരുതെന്നും മുസ്ലിംകളുടെ കൂടെ കണ്ടാൽ കരീം മൗലവിയുടെ അവസ്ഥ തനിക്കും ഉണ്ടാകുമെന്നും സോങ്കാലിലെ സിദ്ധീഖിനെ ഓർമ്മയുണ്ടോ എന്നായിരുന്നു ഭീഷണി. വിനയൻ മഞ്ചേശ്വരം പോലീസിൽ പരാധി നൽകി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here