കഞ്ചാവു മാഫിയക്കെതിരെ പ്രവര്‍ത്തിച്ചതിന് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

0
187

മഞ്ചേശ്വരം(www.mediavisionnews.in) : കഞ്ചാവ് മാഫിയക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സിദ്ദീഖ് പള്ളത്തടുക്കയെയാണ് വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചതെന്നാണ് പരാതി. ചൊവ്വാഴ്ച വൈകിട്ട് 6.30 മണിയോടെ മിയാപദവ് പെട്രോള്‍ പമ്പിന് സമീപത്താണ് കഞ്ചാവ് സംഘം വെടിയുതിര്‍ത്തതെന്നാണ് യുവാവ് പറയുന്നത്.


രണ്ടുതവണ നിറയൊഴിച്ച കഞ്ചാവ് സംഘത്തിന്റെ അക്രമത്തില്‍ നിന്നും താലനാരികക്കാണ് രക്ഷപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. രണ്ട് മാസം മുമ്പ് എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡണ്ട് നൗഫലിനെ കാറിലെത്തിയ സംഘം ബൈക്കിലിടിച്ച് മാരകമായി അക്രമിച്ച് പരിക്കേല്‍പിച്ചിരുന്നുവെന്ന് പറയുന്നു. ഇതേ സംഘമാണ് ഇപ്പോഴത്തെ അക്രമത്തിന് പിന്നിലെന്നും ആരോപണമുണ്ട്. പോലീസിന്റെ നിസംഗതയാണ് അക്രമികള്‍ക്ക് വളമാകുന്നതെന്നും ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. 


ഹര്‍ഷാദ്, ഷാക്കിര്‍, റഹീം തുടങ്ങിയവരും കണ്ടാലറിയുന്ന രണ്ടുപേരും ചേര്‍ന്നാണ് വെടിവെച്ചതെന്ന് സിദ്ദീഖ് പറഞ്ഞു. കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തിയപ്പോള്‍ ജീവനും കൊണ്ട് ഓടിയത് കൊണ്ടാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. പിന്നീട് ബൈക്ക് കല്ലുകളും മറ്റുമുപയോഗിച്ച് നശിപ്പിക്കുകയും ചെയ്തതായി പരാതിയുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here