ഐ പി എല്ലില്‍ ഉദ്ഘാടനചടങ്ങില്ല ; ആ ചിലവിനുള്ള തുക ജവാന്മാരുടെ കുടുംബത്തിന്

0
253

മുംബൈ (www.mediavisionnews.in): ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പന്ത്രണ്ടാം സീസണിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍ . മാര്‍ച്ച്‌ 23 ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള പോരാട്ടത്തോടെയാണ് സീസണിന് തുടക്കമാണ്.

കഴിഞ്ഞ പതിനൊന്ന് സീസണിലും വര്‍ണാഭമായ ഉദ്ഘാടനചടങ്ങോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചതെങ്കില്‍ ഇത്തവണ ഉദ്ഘാടനചടങ്ങുകള്‍ മുഴുവനായും ഒഴിവാക്കിയിരിക്കുകയാണ് ബിസിസിഐ . പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം ബിസിസിഐ കൈക്കൊണ്ടത് .

ഉദ്ഘാടനചടങ്ങിനായി മാറ്റിവെച്ച തുക ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് നല്‍കുമെന്നും കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ചീഫ് വിനോദ്2 റായ് വ്യക്തമാക്കി.

പന്ത്രണ്ടാം സീസണിലെ ആദ്യ രണ്ട് ആഴ്ചയ്ക്കുള്ള ഷെഡ്യൂള്‍ മാത്രമാണ് ബിസിസിഐ പ്രഖ്യാപിച്ചത് . പൊതുതെരഞ്ഞെടുപ്പ് തീയതികള്‍ അറിഞ്ഞതിന് ശേഷം മാത്രമേ സീസണിലെ അടുത്ത മത്സരക്രമങ്ങള്‍ പ്രഖ്യാപിക്കൂ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here