ഏഴുപതോളം കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളി രവി പൂജാരി പിടിയിലായെന്ന് സൂചന

0
217


മുബൈ (www.mediavisionnews.in) ഏഴുപതോളം കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളി രവി പൂജാരി പിടിയിലായെന്ന് സൂചന. അധോലക നായകനായ പ്രതിയെ ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്നും പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് സെനഗലില്‍ രവി പൂജാരി എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് എന്നാണ് വിവരം.

ബംഗളൂരു പൊലീസ് രവി പൂജാരിക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രിയിലാണ് പ്രതി പിടിയിലായെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇക്കാര്യം ഇന്ത്യന്‍ പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കൊച്ചിയിലെ ബ്യൂട്ടിസലൂണ്‍ വെടിവെയ്പ് കേസില്‍ മുംബൈയിലെ കുറ്റവാളി രവി പൂജാരിയുടെ സംഘമാണെന്ന സംശയമുണ്ട് 25 കോടി രൂപ ആവശ്യപ്പെട്ട് രവി പൂജാരി നേരത്തേ ലീനയെ ഫോണില്‍ വിളിച്ചിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് വെടിവെയ്പ് എന്ന സംശയം പൊലീസിനുണ്ട്.

നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ ‘നെയ്ല്‍ ആര്‍ടിസ്ട്രി’ എന്ന സലൂണില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് ഉച്ചയ്ക്ക് 2.50നാണ് വെടിവെയ്പുണ്ടായത്. ബൈക്കില്‍ എത്തിയ രണ്ടു പേര്‍ വെടിവെച്ച ശേഷം കടന്നുകളയുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here