എല്‍.ഡി.എഫ് വടക്കന്‍ മേഖല ജാഥ നാളെ ഉപ്പളയിൽ നിന്ന് ആരംഭിക്കും

0
238

കാസർകോട്(www.mediavisionnews.in): സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന എൽഡിഎഫ് കേരള സംരക്ഷണ യാത്രയുടെ വടക്കൻ മേഖലാ പര്യടനം നാളെ തുടങ്ങും. 3ന് ഉപ്പളയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്‌ഘാടനം ചെയ്യും. എം.വി.ഗോവിന്ദൻ (സിപിഎം) പി.വസന്തം (സിപിഐ), സി.കെ.നാണു എംഎൽഎ (ജനതാദൾ–എസ്), ബാബു കാർത്തികേയൻ (എൻസിപി), സി.ആർ.വത്സലൻ (കോൺഗ്രസ്–എസ്), ഷാജി കടമല (കേരള കോൺഗ്രസ്– സ്കറിയ തോമസ് വിഭാഗം)

ഷേക്ക് പി.ഹാരിസ് (ലോക് താന്ത്രിക് ജനതാദൾ), എ.പി.അബ്‌ദുൽ വഹാബ് (ഐഎൻഎൽ) എ.ജെ.ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്), നജീബ് പാലക്കണ്ടി( കേരള കോൺഗ്രസ്– ബി) എന്നിവർ അംഗങ്ങളായിരിക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ.പി.സതീഷ്ചന്ദ്രൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, എം.അനന്തൻ നമ്പ്യാർ, അസീസ് കടപ്പുറം എന്നിവർ അറിയിച്ചു. ഉപ്പളയിലെ ഉദ്ഘാടനത്തിനു ശേഷം അന്നു വൈകിട്ട് 5ന് കാസർകോട്ടും 17നു 10ന് ചട്ടഞ്ചാലിലും 3ന് നോർത്ത് കോട്ടച്ചേരിയിലും 4ന് കാലിക്കടവിലും സ്വീകരണം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here