എം.എസ്.എഫ് ജിപിഎം യുണിറ്റ് കമ്മിറ്റി പുതിയ ഭരവഹികളെ തെരഞ്ഞെടുത്തു

0
229

മഞ്ചേശ്വരം(www.mediavisionnews.in): ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന പ്രമേയത്തിൽ എംഎസ്എഫ് ക്യാമ്പസ് യുണിറ്റ് സമ്മേളനം ജില്ലാ തല ഉൽഘാടനം മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിൽ സംഘടിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്റഫ് ഉൽഘാടനം ചെയ്തു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിഐ ഹമീദ് സ്വാഗതം പറഞ്ഞു. എംഎസ്എഫ് ദേശീയ സോണൽ സെക്രട്ടറി അസീസ് കളത്തൂർ പ്രമേയ പ്രഭാഷണം നടത്തി. ഗോൾഡൻ റഹ്‌മാൻ, നശാത്ത് പറവനടുക്കം, ഖാദർ ആളൂർ, പി വൈ ആസിഫ് ഉപ്പള, സിദ്ദീഖ് മഞ്ചേശ്വരം , സവാദ് അംഗടിമുഗർ, ആൻഷിദ്, മഹ്‌റൂഫ്, കരീം, ഫായിദ്, നൗഫൽ, മേഹനാസ്, എന്നിവർ സംസാരിച്ചു.

യോഗത്തിൽ പുതിയ ഭരവാഹികളേ തെരഞ്ഞെടുത്തു, മുർഷിദ് പ്രസിഡന്റും, അജ്മൽ ജനറൽ സെക്രെട്ടറിയും, ഷറഫുദ്ദീൻ ട്രഷറർ, റഷാദ്, അജ്മൽ ഹുസൈൻ, അൻസാർ എന്നിവർ വൈസ് പ്രെസിഡന്റുമാരായും, ജലീൽ, ശനിഫ് ജാഫർ എന്നിവർ ജോയിൻ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ഹരിത ഭാരവാഹികൾ നാസിയ പ്രസിഡന്റും, അൽമാസ് ജനറൽ സെക്രെട്ടറിയും, ഫാത്തിമ ട്രഷറർ, ഹബീബ, മിസ്രിയ, സഫ എന്നിവർ വൈസ് പ്രസിഡന്റും, മഹ്‌റൂഫ, സഫ, ഫഹീമ എന്നിവരെ ജോയിൻ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here